ഇന്ധനവില വർധന തൊഴിലാളികളെ കടുത്ത പ്രതിസന്ധിയിലാക്കും -എഫ്​.​െഎ.ടി.യു

കോഴിക്കോട്: ഇന്ധനവില വർധന തൊഴിലാളികളെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ഫെഡറേഷൻ ഒാഫ് ഇന്ത്യൻ ട്രേഡ് യൂനിയൻ (എഫ്.െഎ.ടി.യു) ജില്ല എക്സിക്യൂട്ടിവ് അഭിപ്രായപ്പെട്ടു. ദേശീയത പറഞ്ഞു കൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാർ തൊഴിലാളികളെയും സാധാരണക്കാരെയും ദുരിതക്കയത്തിലെറിഞ്ഞ് എണ്ണക്കമ്പനികൾക്ക് പരവതാനി വിരിക്കുകയാണ്. കേന്ദ്ര സർക്കാറി​െൻറ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള പ്രക്ഷോഭങ്ങൾക്ക് കരുത്തുപകരാൻ തൊഴിലാളികൾ രംഗത്തിറങ്ങണമെന്നും എഫ്.െഎ.ടി.യു ജില്ല എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് പി.സി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ടി.കെ. മാധവൻ, സദറുദ്ദീൻ ഓമശ്ശേരി, എം.എ. ഖയ്യൂം, സി.എം. പുതുപ്പാടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.