ഇന്ധന വിലവർധന: പഞ്ചായത്ത്​ കേന്ദ്രങ്ങളിൽ ഇന്ന്​ യു.ഡി.എഫ്​ പ്രതിഷേധ പ്രകടനം

കോഴിക്കോട്: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച യു.ഡി.എഫ് നടത്തുന്ന ഹർത്താലിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും ഞായറാഴ്ച വൈകീട്ട് മുഴുവൻ പഞ്ചായത്ത് മുനിസിപ്പൽ തലങ്ങളിലും പ്രതിഷേധ പ്രകടനം നടത്തുമെന്നും യു.ഡി.എഫ് ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോൺഗ്രസ് ദേശീയ തലത്തിൽ ബന്ദ് പ്രഖ്യാപിച്ചശേഷംപോലും പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്ന നടപടിയാണ് കേന്ദ്രസർക്കാറിൽ നിന്നുണ്ടായത്. ഹർത്താൽ ദിനത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. പെട്രോൾ, ഡീസൽ വില വർധനവിന് ആനുപാതികമായി ലഭിക്കുന്ന അധിക നികുതി വേണ്ടെന്നുവെക്കാൻ സംസ്ഥാന സർക്കാർ തയാറാവണം. യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് നാലുതവണ അധിക നികുതി വേണ്ടെന്നുവെച്ചിട്ടുണ്ട്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നിഷ്പക്ഷമായിരിക്കണമെന്നും ധനസഹായം അർഹതപ്പെട്ടവർക്ക് ഉടൻ വിതരണം െചയ്യണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. അഡ്വ. ടി. സിദ്ദീഖ്, ഉമർ പാണ്ടികശാല, വീരാൻകുട്ടി, ടി.എം. ജോസഫ്, ബേപ്പൂർ രാധാകൃഷ്ണൻ, രമേശ് നമ്പിയത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.