ജില്ലയിൽ കെട്ടിട നിർമാണങ്ങൾക്ക് നിയന്ത്രണം

കൽപറ്റ: കാലവർഷത്തിൽ ജില്ലയിലുണ്ടായ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ പരിസ്ഥിതി ലോല പ്രദേശങ്ങളായ വൈത്തിരി, പൊഴുതന, തിരുനെല്ലി പഞ്ചായത്തുകളിൽ കെട്ടിട നിർമാണങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇവിടെങ്ങളിൽ എട്ടു മീറ്ററിൽ കൂടുതലുള്ള ഉ‍യരമുള്ള കെട്ടിടങ്ങൾ പാടില്ലെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ ഉത്തരവിറക്കി. വൈത്തിരി, പൊഴുതന പഞ്ചായത്തുകളിലാണ് വ്യാപകമായി മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായത്. ജില്ലയിലുണ്ടായ ചെറുതും വലുതുമായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഭൂമി വിണ്ടുകീറലും 1,221 കുടുംബങ്ങളെ നേരിട്ടു ബാധിച്ചിരുന്നു. 47 സ്ഥലങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ 331.4 ഏക്കറും 155 ഇടങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ 146 ഏക്കറും ഭൂമി നശിച്ചു. 45 ഇടങ്ങളിലായി 247 ഏക്കറും ഭൂമി നഷ്ടമായി. ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടലുകളുണ്ടായത് വൈത്തിരി ഗ്രാമപഞ്ചായത്തിലാണ് -16. ഇവിടെ 31.37 ഏക്കര്‍ ഭൂമി ഒലിച്ചുപോയി. 35 കുടുംബങ്ങളെ ഇത് നേരിട്ട് ബാധിച്ചു. വൈത്തിരി ബസ് സ്റ്റാൻഡ് കെട്ടിടം പാടെ നിലംപൊത്തിയിരുന്നു. ഏറ്റവും കൂടുതല്‍ ഭൂമി ഒലിച്ചുപോയത് പൊഴുതന ഗ്രാമപഞ്ചായത്തിലാണ്. 11 സ്ഥലങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ 243.5 ഏക്കര്‍ ഭൂമി ഉപയോഗശൂന്യമായി. 82 കുടുംബങ്ങളാണ് ഇവിടെ പ്രതിസന്ധിയിലായത്. തിരുനെല്ലി പഞ്ചായത്തിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടിയിരുന്നു. ജില്ലയുടെ താൽക്കാലിക ചുമതലയുണ്ടായിരുന്ന കേശവേന്ദ്ര കുമാറാണ് ഉത്തരവിട്ടത്. മൂന്നു പഞ്ചായത്തുകളിൽ ഇനി കെട്ടിടങ്ങളുടെ ഉയരം പരമാവധി എട്ടു മീറ്ററേ പാടുള്ളൂ. നിലവിൽ പ്രവൃത്തി ആരംഭിച്ച കെട്ടിടങ്ങൾക്കും ഉത്തരവ് ബാധകമാണ്. എട്ടു മീറ്ററിൽ കൂടുതൽ പണി പൂർത്തിയായ കെട്ടിടങ്ങൾ ഭീഷണിയില്ലെന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതി വാങ്ങണം. കെ.എസ്.യു പ്രതിഷേധ പ്രകടനം കൽപറ്റ: കാലിക്കറ്റ്, കണ്ണൂർ യൂനിവേഴ്സിറ്റികളിലെ കോളജ് യൂനിയൻ തെരഞ്ഞെടുപ്പി​െൻറ മറവിൽ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ സംഘങ്ങൾ പൊലീസി​െൻറ ഒത്താശയോടെ കെ.എസ്.യു വിദ്യാർഥികളെ ക്രൂരമായി മർദിച്ചെന്ന് നേതാക്കൾ ആരോപിച്ചു. കെ.എസ്.യു ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. കൽപറ്റ ഗവ. കോളജ്, നടവയൽ സി.എം കോളജ്, ബത്തേരി അൽഫോൻസ കോളജ്, പുൽപള്ളി പഴശ്ശി രാജ എന്നിവിടങ്ങളിൽ പൊലീസ് സംവിധാനത്തെ നോക്കുകുത്തികളാക്കി അതിക്രമം അഴിച്ചു വിടുകയാണെന്നും യോഗം കുറ്റപ്പെടുത്തി. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറ് ജഷീർ പള്ളിവയൽ ഉദ്ഘാടനം ചെയ്തു. കൽപറ്റ കെ.എസ്.യു ബ്ലോക്ക് പ്രസിഡൻറ് ഹർഷൽ കൊന്നാടൻ അധ്യക്ഷത വഹിച്ചു. അഫ്സൽ ചീരാൽ, ശ്രീജിത്ത് കുപ്പാടിത്തറ, ഷമീർ അബ്ദുള്ള, ഉനൈസ് ചാത്തേരി, ആഷിക് പച്ചിലക്കാട്, ആദിൽ അമ്പിലേരി, അനീസ് മട്ടുതൊടി, ജെസ്വിൻ കുറുമണി, അർജുൻ പ്രഭാകരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.