ബൈക്കിലെത്തിയ സംഘം രണ്ടിടങ്ങളിൽ മാല കവർന്നു

കോഴിക്കോട‌്: ബൈക്കിലെത്തിയ സംഘം രണ്ടിടങ്ങളിലായി സ‌്ത്രീകളുടെ മാല കവർന്നു. കൊടമോളിക്കുന്ന‌്, കോട്ടൂളി എന്നിവിടങ്ങളിലാണ‌് സംഭവം. പാലാഴി സ്വദേശിനി അംബികയുടെ രണ്ടു പവൻ മാലയാണ് ബൈക്കിലെത്തിയ ആൾ കൊടമോളിക്കുന്നിൽ വെച്ച് ഉച്ചയോടെ പൊട്ടിച്ചെടുത്ത് കടന്നത്. മറ്റൊരു സംഭവത്തിൽ കോട്ടൂളി പനാത്ത‌് താഴം സ്വദേശിനി ദേവിയുടെ ഒന്നേമുക്കാൽ പവൻ മാല ബൈക്കിലെത്തിയ സംഘം കവർന്നു. കോട്ടൂളിയിൽ രാവിലെയാണ‌് സംഭവം. മെഡിക്കൽ കോളജ‌് പൊലീസ‌് രണ്ട‌് സംഭവത്തിലും കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.