സി.കെ. ഖാലിദിന്​ അനുമോദനം

നാദാപുരം: റോട്ടറി എക്സലൻറ് അവാർഡ് ജേതാവ് സി.കെ. ഖാലിദ് മാസ്റ്ററെ കല്ലുമ്മൽ വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ജന്മനാട് അനുമോദിച്ചു. വളയം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഇഗ്ലീഷ് അധ്യാപകനായ ഖാലിദ് മാസ്റ്ററുടെ പ്രവർത്തന മികവിനാണ് അവാർഡ് ലഭിച്ചത്. ചെക്യാട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല പഞ്ചായത്ത് മെംബർ അഹമ്മദ് പുന്നക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ബ്ലോക്ക് മെംബർ മണ്ടോടി ബഷീർ മാസ്റ്റർ, നാദാപുരം പ്രസ് ക്ലബ് പ്രസിഡൻറ് എം.കെ. അഷ്റഫ് എന്നിവർ ഉപഹാരം നൽകി. ഇ. കുഞ്ഞബ്ദുല്ല, എസ്.പി.എം. തങ്ങൾ, സി.എച്ച്. മുഹമ്മദ്, സമദ് ജാതിയേരി, കെ.പി. രാജീവൻ, എ. റഹിം മാസ്റ്റർ, എ.പി. ആലിക്കുട്ടി ഹാജി, പി.കെ. തറുവയി, സഫീർ ഇല്ലത്ത്, എം.ടി. മൂസ, അബ്ദുല്ല നെല്ലിയോട്ട്, എം. ഗീത, അശ്വതി കുനിയിൽ, സി.കെ. ഖാലിദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. പാറക്കടവ് ഡയാലിസിസ് സ​െൻററിന് ഫണ്ട് സമാഹരിച്ചു നാദാപുരം: നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയും കോഴിക്കോട് സി.എച്ച് സ​െൻററും സംയുക്തമായി പാറക്കടവിൽ തുടങ്ങുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സ​െൻററിന് നാദാപുരം പഞ്ചായത്ത് 19ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി സമാഹരിച്ച തുക പ്രസിഡൻറ് എം.പി. സൂപ്പിക്ക് കുന്നത്ത് ജലീൽ, എരഞ്ഞിക്കൽ സിദ്ധീഖ് തങ്ങൾ, വാഴയിൽ മുഹമ്മദ് എന്നിവർ കൈമാറി. നരിക്കോൾ അബ്ദുല്ല, എൻ.കെ. ജമാൽ ഹാജി, ഡയാലിസിസ് സ​െൻറർ കോഒാഡിനേറ്റർ അബ്ബാസ് കണേക്കൽ, വലിയാണ്ടി ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.