വൈദ്യുതി ലൈൻ താഴ്ന്നു

തണ്ണീർപന്തൽ: കെ.എസ്.ഇ.ബി ആയഞ്ചേരി സെക്ഷന് കീഴിൽ റഹ്മാനിയ്യ കോളജിന് സമീപത്ത് വീട് പറമ്പിനോട് ചേർന്ന് വള്ളിപ്പടർപ്പുകൾ പടർന്ന് ഭാരം താങ്ങാനാവാതെ വൈദ്യുതി കമ്പികൾ നിലത്തോളം താഴ്ന്നു. ഇവിടെ മണ്ണിൽ തൊട്ട ഭാഗങ്ങളിൽ ഷോക്കേൽക്കുന്ന സ്ഥിതിയാണ്. ഇക്കാര്യം ഇക്കഴിഞ്ഞ ജനുവരിയിലും ഏപ്രിലിലും കെ.എസ്.ഇ.ബി അധികൃതരുടെ പരാതി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആയഞ്ചേരി സെക്ഷൻ അസിസ്റ്റൻറ് എൻജിനീയറോട് പരാതിപ്പെട്ടെങ്കിലും പരിഹാരമായില്ല. കാലവർഷം കനക്കുന്നതോടെ അപകടഭീഷണിയിലാണ് നാട്ടുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.