ഗ്രാമപഞ്ചായത്തിൽ ശുചിത്വ ഹർത്താലും ശുചിത്യ ദിനവും ആചരിച്ചു

ഈങ്ങാപ്പുഴ: പുതുപ്പാടി 'ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ്, കുടുംബശ്രീ, വ്യാപാരി വ്യവസായി ഏകോപനസമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ ശുചിത്വ ഹർത്താലും ശുചിത്വ ദിനവും ആചരിച്ചു. ഈങ്ങാപ്പുഴ ടൗൺ, അടിവാരം, കൈതപ്പൊയിൽ എന്നിവിടങ്ങളിൽ ശുചീകരണം നടത്തി. ഈങ്ങാപ്പുഴ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ഇ. ജലീൽ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസർ ഡോ. കെ. വേണുഗോപാൽ, റീന ടീച്ചർ, മൊയ്തീൻ കുട്ടി എന്നിവർ സംസാരിച്ചു. ജെ.എച്ച്.ഐമാരായ കെ.വി. ഷിബു, എം.സി. ബഷീർ, എന്നിവർ നേതൃത്വം നൽകി. അടിവാരത്ത് ശുചീകരണ പ്രവർത്തനങ്ങൾക്ക് ഡോ. കെ. വേണുഗോപാൽ, അബ്ദുൽ ഗഫൂർ, പി. ഉസ്മാൻ, പി.പി. അബ്ദുറഹിം, വളത്തിൽ ഷമീർ, ഇസ്മായിൽ, ഗഫൂർ, എന്നിവർ നേതൃത്വം നൽകി. പുതുപ്പാടിയിൽ അംബിക മംഗലത്ത് പ്രസിഡൻറ് ഈങ്ങാപ്പുഴ: പുതുപ്പാടി ഗ്രാമപഞ്ചായത്തി​െൻറ പുതിയ പ്രസിഡൻറായി കോൺഗ്രസിലെ അംബിക മംഗലത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ശനിയാഴ്ച ക്വാറം തികയാതെ മാറ്റിവെച്ച െതരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്. തെഞ്ഞെടുപ്പിൽനിന്ന് എൽ.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നു. നിലവിലെ പ്രസിഡൻറ് കെ.കെ. നന്ദകുമാർ ജോലി കിട്ടിയതിനെ തുടർന്ന് രാജിെവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പട്ടിജാതി വിഭാഗത്തിന് സംവരണം ചെയ്ത പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് എൽ.ഡി.എഫിൽനിന്ന് ആളില്ലാത്തതിനെ തുടർന്നാണ് യു.ഡി.എഫ് അംഗം പ്രസിഡൻറാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.