കൂരാച്ചുണ്ട് സി.എച്ച്​.സിയിൽ കിടത്തിചികിത്സ ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് സി.പി.ഐ പ്രക്ഷോഭം

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ കൈതക്കൊല്ലിയിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി ഹെൽത്ത് സ​െൻററിൽ കിടത്തിചികിത്സ ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് സി.പി.ഐ പ്രക്ഷോഭം സംഘടിപ്പിക്കുന്നു. ഭൗതിക സൗകര്യങ്ങളുള്ള ഈ ആശുപത്രിയോട് വകുപ്പ് അധികൃതർ അവഗണന തുടരുകയാണ്. കഴിഞ്ഞ വർഷം ഡെങ്കിപ്പനി ബാധിച്ചു കൂരാച്ചുണ്ടിൽ നിരവധി മരണം നടന്നിരുന്നു. ഈ വർഷം നിപ പനി ബാധിച്ച് വട്ടച്ചിറയിൽ ഒരാൾ മരിച്ചു. കാര്യങ്ങൾ വളരെ സങ്കീർണമായിട്ടും ആരോഗ്യ വകുപ്പ് അധികാരികൾ ഉറക്കം നടിക്കുന്നു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തി​െൻറ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രിയാണിത്. ഒ.പി സമയം രാത്രി എട്ട് മണി വരെ ആക്കണമെന്നും കൂടുതൽ ഡോക്ടർമാരെയും സ്റ്റാഫ് നഴ്സിനെയും അനുവദിക്കണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു. ജൂൺ ആറിന് ബുധനാഴ്ച 24 മണിക്കൂർ നിരാഹാര സമരം ആരംഭിക്കും. സി.പി.ഐ കൂരാച്ചുണ്ട് ബ്രാഞ്ച് സെക്രട്ടറി എ.കെ. പ്രേമൻ നിരാഹാരം അനുഷ്ഠിക്കും. ബ്രാഞ്ച് യോഗത്തിൽ ടി.കെ. ശിവദാസൻ, എ.കെ. പ്രേമൻ, പീറ്റർ കിങ്ങിണിപ്പാറ, പി.ടി. തോമസ്, എം. വിനു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.