സ്വപ്​നപദ്ധതി പൂവണിയുന്നു; മേപ്പയൂർ ജി.വി.എച്ച്.എസ്.എസ് സ്പോട്സ് കോംപ്ലക്സിന് ഭരണാനുമതി

* 10 കോടി അനുവദിച്ചു * ഗ്രാമീണ മേഖലയിലെ മികച്ച കായികപരിശീലന കേന്ദ്രമായി മാറും. മേപ്പയൂർ: മേപ്പയൂർ ഗവൺമ​െൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ സ്പോട്സ് കോംപ്ലക്സിന് സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 10 കോടിയുടെ ഭരണാനുമതി ലഭിച്ചു. ഫുട്ബാൾ, ക്രിക്കറ്റ്, ഹോക്കി മൾട്ടിപർപ്പസ് ഗ്രൗണ്ട്, 100, 200 മീറ്റർ സിന്തറ്റിക് ട്രാക്ക്, വോളിബാൾ, ബാഡ്മിൻറൺ, ബാസ്കറ്റ് ബാൾ സിന്തറ്റിക് കോർട്ടുകൾ, മൾട്ടി ജിം, സ്പോർട്സ് ഹോസ്റ്റൽ, ഗാലറി, പ്ലേപാർക്ക്, സാൻഡ് കോർട്ട്, ചെസ്ഹാൾ, ടേബ്ൾ ടെന്നിസ് ഹാൾ എന്നിവ ഉൾപ്പെടുന്ന സ്പോർട്സ് കോംപ്ലക്സ് ഗ്രാമീണമേഖലയിലെ മികച്ച കായികപരിശീലന കേന്ദ്രമായി മാറും. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്‌കൂൾ, വി.എച്ച്.എസ്.സി വിഭാഗങ്ങളിലായി സംസ്ഥാനത്തെ എറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന ഗ്രാമീണ വിദ്യാലയം പഠന-പഠനേതര പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തുന്നത്. സ്കൂളി​െൻറ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടി മന്ത്രി ടി.പി. രാമകൃഷ്ണ​െൻറ നേതൃത്വത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. മുൻ എം.എൽ.എ കെ. കുഞ്ഞമ്മദി​െൻറ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച 15 ക്ലാസ്മുറികളുള്ള ബഹുനില കെട്ടിടത്തി​െൻറ പണി പൂർത്തീകരിച്ചു. സംസ്ഥാന സർക്കാർ അനുവദിച്ച അഞ്ചുകോടി ഉപയോഗിച്ച് നിർമിക്കുന്ന ബഹുനില കെട്ടിടത്തി​െൻറ പണി നടന്നുവരുകയാണ്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുകോടി രൂപയുടെ ബഹുനില കെട്ടിടം നിർമിക്കാൻ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇതി‍​െൻറ ഭാഗമായി ഒരു കോടി രൂപ ബഹുജനങ്ങളിൽനിന്ന് സമാഹരിക്കാൻ സ്കൂൾ വികസനസമിതിയുടെയും പി.ടി.എയുടെയും പൂർവവിദ്യാർഥി സംഘടനയുടെയും നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്. പൂർവവിദ്യാർഥി സംഘടന പ്രസിഡൻറായി പ്രവർത്തിക്കുന്ന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസനും സ്കൂൾ വികസന സമിതി ചെയർമാനായി പ്രവർത്തിക്കുന്ന മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമനുമാണ് വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ എറ്റവും മികച്ച മികവി​െൻറ കേന്ദ്രമായി മേപ്പയൂർ ഗവ. ഹൈസ്കൂൾ മാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.