മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളുമായി കാരശ്ശേരി പഞ്ചായത്ത്

മുക്കം: മഴക്കാലത്ത് പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഉർജിതമാക്കാൻ കാരശ്ശേരി ഗ്രാമപഞ്ചായത്ത് സർവകക്ഷി യോഗം തീരുമാനിച്ചു. തിങ്കളാഴ്ച രാവിലെ 10ന് ബാങ്ക് ഓഡിറ്റോറിയത്തിൽ വിപുലമായ യോഗം ചേരും. തുടർ ദിവസങ്ങളിൽ വാർഡ് കേന്ദ്രങ്ങളിലും യോഗം ചേരാനും ശുചീകരണ പ്രവൃത്തികളും ഉറവിട നശീകരണവും ബോധവത്കരണവും നടത്തും. ജൂൺ മൂന്നിന് പഞ്ചായത്ത് തലത്തിൽ ഡ്രൈഡേ ആചരിക്കും. സർവകക്ഷി യോഗത്തിൽ പ്രസിഡൻറ് വി.കെ. വിനോദ് അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡൻറുമാരായ ടി. വിശ്വനാഥൻ, റീന പ്രകാശ്, വൈസ് പ്രസിഡൻറ് വി.പി. ജമീല സ്ഥിരംസമിതി അധ്യക്ഷൻമാരായ അബ്ദുല്ല കുമാരനെല്ലൂർ, സജി തോമസ്, അംഗങ്ങളായ സവാദ് ഇബ്രാഹീം, എം.ടി അഷ്റഫ്, രമ്യ കൂവപാറ, ജി. അബ്ദുൽ അക്‌ബർ, സുനില, കെ.പി. അയിഷ ലത, എൻ.കെ. അൻവർ, ശിഹാബുദ്ദീൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.പി. ഷാജി, എം. സത്യൻ, കെ.സി. ആലി, ഷാജികുമാർ, കെ. കോയ, സന്തോഷ് ജോൺ, റഷീഫ്, സെക്രട്ടറി സി.ഇ. സുരേഷ് ബാബു, മെഡിക്കൽ ഓഫിസർമാരായ മനുലാൽ, മുജീബ്റഹ്മാൻ, അഭയ് ദേവ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.