തിയറ്റര്‍ പീഡനം: പ്രതികളുടെ റിമാന്‍ഡ്​ നീട്ടി

മഞ്ചേരി: എടപ്പാളിലെ സിനിമ തിയറ്ററില്‍ പത്തുവയസ്സുകാരി ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ പ്രതികളുടെ റിമാൻഡ് കാലാവധി മഞ്ചേരി ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജൂണ്‍ എട്ടുവരെ നീട്ടി. തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി (60), രണ്ടാംപ്രതി കുട്ടിയുടെ മാതാവ് എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. ഏപ്രില്‍ 18നാണ് കേസിനാസ്പദമായ സംഭവം. മൊയ്തീൻകുട്ടി‍ ബാലികയെ പീഡിപ്പിക്കുന്നത് തിയറ്ററിലെ സി.സി.ടി.വിയില്‍ പതിയുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.