കാര്യാട്ട് അപകടവളവിൽ ക്രാഷ് ബാരിക്കേഡ്

മാവൂർ: മാവൂർ-കോഴിക്കോട് റോഡിൽ കൽപള്ളി സ്ഥാപിച്ചുതുടങ്ങി. കാര്യാട്ട് വളവിൽ 80 മീറ്റർ നീളത്തിലാണ് ബാരിക്കേഡ് സ്ഥാപിക്കുന്നത്. ഇവിടെ റോഡി​െൻറ ഒരുവശത്ത് കൽപ്പള്ളി-തെങ്ങിലക്കടവ് നീർത്തടമാണ്. അപകടവളവിൽ വാഹനങ്ങൾ നീർത്തടത്തിൽ പതിച്ച് അപകടം ഉണ്ടാകാതിരിക്കാനാണ് ബാരിക്കേഡ് സ്ഥാപിച്ചത്. മാവൂർ-കോഴിക്കോട് റോഡി​െൻറ വലതുവശത്താണ് ബാരിക്കേഡ്. സ്ഥാപിക്കൽ പ്രവൃത്തി അടുത്തദിവസം പൂർത്തിയാകുന്നതോടെ റിഫ്ലക്ടർ സ്ഥാപിക്കും. പണ്ടുകാലത്ത് വാഹനങ്ങൾ നിരന്തരം അപകടത്തിൽപ്പെടുന്ന വളവായിരുന്നു ഇത്. പിന്നീട് വളവിൽ റോഡ് അൽപം വീതികൂട്ടിയതോടെ കുറെ ശമനം വന്നു. എന്നാൽ, കൽപ്പള്ളി മുതൽ തെങ്ങിലക്കടവ് വരെയുള്ള റോഡി​െൻറ ശേഷിക്കുന്ന ഭാഗത്ത് നിരന്തര അപകടമേഖലയാണ്. മിക്കയിടത്തും റോഡിന് വീതികുറവും ഇരുഭാഗത്തും താഴ്ചയിൽ വെള്ളക്കെട്ടുമാണ്. വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോഴും മറ്റും നിയന്ത്രണംവിട്ട് നീർത്തടത്തിൽ പതിക്കുന്നത് പതിവാണ്. ഏറ്റവും ഒടുവിൽ കഴിഞ്ഞയാഴ്ച ഫയർഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് നീർത്തടത്തിലേക്ക് പതിച്ചിരുന്നു. കാറ്റിൽ മരംവീണിടത്തുണ്ടായ ഗതാഗതസ്തംഭനം നീക്കാൻ കുതിക്കുമ്പോൾ പെട്ടെന്ന് റോഡിലേക്ക് പതിച്ച മരക്കൊമ്പിൽനിന്ന് രക്ഷപ്പെടാൻ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. കൽപ്പള്ളി മുതൽ തെങ്ങിലക്കടവ് വരെയുള്ള ഭാഗത്ത് റോഡ് വീതികൂട്ടുകയും ക്രാഷ് ബാരിയർ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. നിപ-ഡെങ്കി ബോധവത്കരണം മാവൂർ: ചെറൂപ്പ ആരോഗ്യ കേന്ദ്രവും മാവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസും ചേർന്ന് നിപ ബോധവത്കരണ ക്ലാസുകളും പകർച്ചപ്പനികൾക്കെതിരെ ജാഗ്രത സെമിനാറും സംഘടിപ്പിച്ചു. കണ്ണിപറമ്പ് വായനശാലയിലും ചെറൂപ്പ എം.സി .എച്ച് യൂനിറ്റ് ഹാളിലും നടന്ന പരിപാടികൾ മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസി. പ്രഫസറും ചെറുപ്പ ആരോഗ്യകേന്ദ്രം അഡ്മിനിസ്ട്രേറ്റിവ് ഓഫിസറുമായ ഡോ. ബിൻസു വിജയൻ ഉദ്ഘാടനം ചെയ്തു. വായനശാലയിൽ നടന്ന പരിപാടിയിൽ എ.ഡി.എസ് സെക്രട്ടറി സി. ലത രാജൻ അധ്യക്ഷത വഹിച്ചു. ചെറുപ്പയിൽ പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്പർവൈസർ എം. കമലയുടെ അധ്യക്ഷതയിലായിരുന്നു സെമിനാർ. ഹെൽത്ത് സൂപ്പർവൈസർ പി.പി. മുരളീധരൻ, ഹെൽത്ത് ഇൻസ്പെക്ടർ പി. ഉണ്ണികൃഷ്ണൻ, ജെ പി.എച്ച്.എൻമാരായ കെ. യമുന, മെർലിൻ ക്ലീറ്റസ്, കടുംബശ്രീ പ്രതിനിധി ഇ. സത്യവതി എന്നിവർ സംസാരിച്ചു. ആശാ പ്രവർത്തകർ, വാർഡ് ഹെൽത്ത് കൺവീനർമാർ ബാലസഭ അംഗങ്ങൾ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.