പകർച്ചവ്യാധികൾ: ആരോഗ്യ ജാഗ്രത യോഗം

കൊടുവള്ളി: മടവൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ പകർച്ചവ്യാധികൾ തടയുന്നതി​െൻറ ഭാഗമായി മഴക്കാല രോഗ മുൻകരുതലെടുക്കുന്നതിന് വാർഡ്തല സാനിറ്റേഷൻ യോഗം ചേർന്നു. കൊതുക് ഉറവിട നശീകരണം, ബോധവത്കരണ ക്ലാസുകൾ, ഭക്ഷണശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ തുടങ്ങിയവ പരിശോധിച്ച് ആവശ്യമായ നടപടി കൈകൊള്ളാൻ തീരുമാനിച്ചു. മുട്ടാഞ്ചേരി ഹെൽത്ത് സ​െൻററിൽ നടന്ന യോഗം ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൺ സിന്ധു മോഹൻ ഉദ്ഘാടനം ചെയ്തു. എ.പി. അബു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷംസിയ മലയിൽ, ഇ. അംബുജം, സാബിറ മൊടയാനി, കെ.ടി. ഷൈനി, ഡോ. ബുഷൈറ, എ.പി. യൂസുഫലി എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫിസർ ഡോ. ഉഷാ കുമാരി, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ബഷീർ എന്നിവർ ക്ലാസെടുത്തു. വികസന സ്ഥിരംസമിതി ചെയർമാൻ വി.സി. റിയാസ്ഖാൻ സ്വാഗതവും ജെ.എച്ച്.ഐ മായ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.