എല്ലാവരും മാസ്​ക്​ ധരി​േക്കണ്ടതില്ല

എല്ലാവരും മാസ്ക് ധരിേക്കണ്ടതില്ല കോഴിക്കോട്: നിപ രോഗഭീതിയിൽ ജനങ്ങളെല്ലാം മാസ്കുകൾ ധരിക്കേണ്ടതില്ലെന്ന് ജില്ല മെഡിക്കൽ ഒാഫിസർ ഡോ. വി. ജയശ്രീ. ആശുപത്രികളിൽ എത്തുന്നവർ മാസ്ക് ധരിക്കേണ്ടതില്ല. പനിയും ചുമയുമടക്കം ചിലർ സംശയവുമായെത്തുേമ്പാൾ പ്രേത്യക ഒ.പിയുണ്ടാകും. അവിടെയുള്ള ഡോക്ടർമാരും നഴ്സുമാരും ധരിച്ചാൽ മതി. രോഗികളെന്ന് സംശയമുള്ളവരുടെ സ്രവവും മറ്റും പരിശോധിക്കാനായി സാമ്പിൾ എടുക്കാൻ വരുന്നവരും മാസ്ക് ഉപയോഗിക്കേണ്ടതില്ല. മാവൂർ റോഡിലെ വൈദ്യുതി ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കാൻ വിസമ്മതിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ശ്മശാന ജീവനക്കാർക്ക് മാസ്കും മറ്റു പ്രതിരോധ ഉപകരണങ്ങളും നൽകിയിട്ടുണ്ട്. അഡീഷനൽ ഡി.എം.ഒ സ്ഥലം സന്ദർശിച്ചിരുന്നു. മരിച്ചാൽ മൃതദേഹങ്ങൾ കത്തിക്കണെമന്ന് നിർദേശമുണ്ട്. മതപരമായ വിഷയം ഉന്നയിച്ചാൽ പ്രോേട്ടാക്കോൾ അനുസരിച്ച് ആഴത്തിൽ കുഴിയെടുത്ത് വ്യക്തമായ സുരക്ഷ സംവിധാനേത്താടെ മറവുചെയ്യുെമന്നും ഡി.എം.ഒ പറഞ്ഞു. സ്പെഷൽ ആംബുലൻസുകൾ അനുവദിക്കും കോഴിക്കോട്: നിപ വൈറസ് രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ തിരിച്ചറിയാനും ആശുപത്രികളിലെത്തിക്കാനും റവന്യു ഡിപ്പാർട്ട്മ​െൻറും ഹെൽത്ത് ഡിപ്പാർട്ടുമ​െൻറും യോജിച്ചു പ്രവർത്തിക്കാൻ ജില്ല കലക്ടർ യു.വി. ജോസ് നിർദേശം നൽകി. സംസ്കാരച്ചടങ്ങുകൾ സംബന്ധിച്ച ആശങ്കകൾക്കു പരിഹാരം കാണാൻ അതതു തഹസിൽദാർമാരേയും ഹെൽത്ത് ഇൻസ്പെക്ടർമാരെയും ചുമതലപ്പെടുത്തും. പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം താലൂക്ക് ആശുപത്രികളിൽ രണ്ട് സ്പെഷൽ ആംബുലൻസുകൾ അനുവദിക്കും. സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനങ്ങൾ. ആംബുലൻസ് ൈഡ്രവർമാരുടെ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.