പീഡനക്കേസ്​ പ്രതിക്ക്​ പൊലീസ്​ ഒത്താശയെന്നാരോപിച്ച്​ ബി.ജെ.പി സമരം

കോഴിക്കോട്: ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സി.പി.എം വെസ്റ്റ്ഹിൽ മുൻ ലോക്കൽ സെക്രട്ടറിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച വെള്ളയിൽ സ്റ്റേഷനിലെ പൊലീസുകാർക്കും കൂട്ടുനിന്ന സി.പി.എം പ്രദേശിക നേതാക്കൾക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി വെസ്റ്റ് ഹിൽ, കാരപ്പറമ്പ് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കാവ് എ.ഡി.ജി.പി ഓഫിസിന് മുന്നിൽ ധർണ നടത്തി. ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് പി. പീതാംബരൻ ഉദ്ഘാടനം ചെയ്തു. എം. ജഗന്നാഥൻ അധ്യക്ഷത വഹിച്ചു. കെ. ഷൈബു, എൻ. ശിവപ്രസാദ്, ഇ. ബിജു, ടി. മണി, എൻ.പി. രാധാകൃഷ്ണൻ, ദീപ ടി. മണി, കെ.പി. പ്രമോദ്, സജിത് കുമാർ എന്നിവർ സംസാരിച്ചു. ധർണക്ക് പി.എം. അനൂപ്കുമാർ, പി. സുധീർ, മഹേഷ് ചന്ദ്, ടി. നിവേദ്, ടി. പ്രവീൺ, സി. ബിജിത്ത്, ശിവപ്രകാശ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.