'മലബാര്‍ കയാക് ചാമ്പ്യന്‍ഷിപ്​ 2018​' ജൂലൈ 18 മുതല്‍

കോഴിക്കോട്: 22 വരെ മീന്‍തുള്ളിപ്പാറ, പുലിക്കയം, അരിപ്പാറ എന്നിവിടങ്ങളില്‍ നടക്കും. വിനോദസഞ്ചാര വകുപ്പ്, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ജില്ല പഞ്ചായത്ത്, തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകള്‍, മദ്രാസ് ഫണ്‍ ടൂള്‍സ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ചാമ്പ്യന്‍ഷിപ് സംഘടിപ്പിക്കുന്നത്. ആറാം തവണ സംഘടിപ്പിക്കുന്ന പരിപാടി ആദ്യമായാണ് അന്തര്‍ദേശീയ തലത്തിലുള്ള മത്സരമായി നടത്തുന്നത്. 18 രാജ്യങ്ങളില്‍ നിന്നായി നൂറിലധികം താരങ്ങള്‍ പങ്കെടുക്കും. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജോര്‍ജ് എം. തോമസ് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, ജില്ല കലക്ടര്‍ യു.വി. ജോസ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് അന്നക്കുട്ടി ദേവസ്യ, തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗീത വിനോദ്, ഡി.എഫ്.ഒ സുനില്‍കുമാര്‍, വിനോദസഞ്ചാര വകുപ്പ് മേഖല ജോ. ഡയറക്ടര്‍ സി.എന്‍. അനിതകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.