അഭിനവിന്​ ജീവിച്ചേ മതിയാകൂ സുമനസ്സുകൾ സഹായിക്കണമെന്നുമാത്രം

കക്കോടി: ഒരു മകനെങ്കിലും ഉണ്ടെന്ന സമാധാനം മാതാവിലും പിതാവിലും നിലനിൽക്കാൻ അഭിനവിന് ജീവിച്ചേ മതിയാകൂ. കക്കോടി പഞ്ചായത്തിലെ മോരീക്കര കാരാട്ട് പറമ്പിൽ മനോഹരനും ഭാര്യക്കും ഇനിയൊരു പുത്രവിയോഗം താങ്ങാനുള്ള ശേഷിയില്ല. വൃക്കകൾ പ്രവർത്തനരഹിതമായ മകൻ അഭിനവി​െൻറ വൃക്ക മാറ്റിവെക്കാൻ ഡോക്ടർമാർ നിർദേശിച്ചതോടെയാണ് താങ്ങാവുന്നതിലും അപ്പുറമുള്ള പരീക്ഷണങ്ങളിൽ കുടുംബം തളർന്നത്. മൂത്തമകൻ രണ്ടര വയസ്സിൽ ന്യുമോണിയ ബാധിച്ച് മരിച്ചിരുന്നു. മറ്റൊരു മുഖംകണ്ട് കണ്ണടയാമെന്ന ആശ്വാസത്തിലും പ്രതീക്ഷയിലും കഴിയെവയാണ് രണ്ടാമത്തെ മകൻ അഭിനവിന് പനിബാധയുണ്ടാവുന്നത്. മാറിമാറി ചികിത്സിച്ചെങ്കിലും അഭിനവി​െൻറ കാലിനുള്ള വളവി​െൻറ ചികിത്സയിലാണ് വൃക്കകൾ പ്രവർത്തനരഹിതമാണെന്ന് മനസ്സിലായത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സകൊണ്ട് കടംകയറിയ കൂലിപ്പണിക്കാരനായ മനോഹരന് മറ്റു വഴികളില്ല. മകനെ രക്ഷിച്ചെടുക്കണമെങ്കിൽ മനോഹരന് ഉദാരമതികളുടെ സഹായം കൂടിയേ തീരൂ. എരഞ്ഞിക്കൽ പി.വി.എസ് ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥിയായ അഭിനവ് പഠനത്തിൽ മികച്ച വിജയം കൈവരിച്ചിരുന്നു. കുടുംബത്തെ സഹായിക്കാൻ നാട്ടുകാർ ചികിത്സ സഹായസമിതി രൂപവത്കരിച്ചിരിക്കുകയാണ്. കക്കോടി എസ്.ബി.െഎ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 37605889329, െഎ.എഫ്.എസ് കോഡ്: SBIN 0070858. ഫോൺ നമ്പർ: 9447651 151.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.