വനപാലകരുടെ തൊഴിൽ പ്രശ‌്നങ്ങളിൽ സർക്കാർ ഇടപെടും ^മന്ത്രി ടി.പി. രാമകൃഷ്​ണൻ

വനപാലകരുടെ തൊഴിൽ പ്രശ‌്നങ്ങളിൽ സർക്കാർ ഇടപെടും -മന്ത്രി ടി.പി. രാമകൃഷ്ണൻ കോഴിക്കോട‌്: എട്ടുമണിക്കൂർ ജോലിയെന്ന വനപാലകരുടെ‌ ആവശ്യം സർക്കാർ പരിഗണിക്കുമെന്ന‌് മന്ത്രി ടി.പി. രാമകൃഷ‌്ണൻ. കേരള ഫോറ‌സ‌്റ്റ‌് പ്രൊട്ടക‌്ടിവ‌് സ‌്റ്റാഫ‌് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനാന്തരങ്ങളിലെ കഠിനമായ ജോലി നിർവഹിക്കാൻ സുരക്ഷ സംവിധാനം ഒരുക്കുന്ന കാര്യവും പരിഗണനയിലാണ‌്. വനപാലകരുടെ തൊഴിലുമായി ബന്ധപ്പെട്ട പ്രശ‌്നങ്ങളിൽ ഇടപെടാൻ സർക്കാർ സന്നദ്ധമാണ്. വനംവകുപ്പ‌് ജീവനക്കാരും ഉദ്യോഗസ്ഥരും വനസമ്പത്തും ജൈവസമ്പത്തും കാത്തുസൂക്ഷിക്കുന്നതിന‌ുള്ള ചുമതല എത്രത്തോളം നിർവഹിക്കുന്നു എന്നത‌് പരിശോധിക്കപ്പെടണം. കാടും വനവും ജൈവസമ്പത്തും സംരക്ഷിക്കപ്പെടണമെന്ന ബോധം സമൂഹത്തിൽ വളർന്നുവരുന്നത‌് ആശാവഹമാണ‌്. ഇത‌് പ്രോത്സാഹിപ്പിക്കാൻ ജീവനക്കാർക്ക‌് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടാഗോർ ഹാളിൽ നടന്ന സമ്മേളനത്തിൽ കെ.എഫ‌്.പി.എസ‌്.എ സംസ്ഥാന പ്രസിഡൻറ് എൻ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. കെ.എഫ‌്.പി.എസ‌്.എ സംഘടനാ ചരിത്രപുസ‌്തകത്തിൻറ പ്രകാശനം എ. പ്രദീപ‌്കുമാർ എം.എൽ.എ നിർവഹിച്ചു. എൻ.കെ. ബെന്നി, ഇ. പ്രദീപ‌് കുമാർ, കെ.കെ. സുനിൽകുമാർ, പി. കിഷൻചന്ദ‌്, ടി.എസ‌്. ബൈജു, എസ‌്. വിനോദ‌്, കെ. രാമകൃഷ‌്ണൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം.എസ‌്. ബിനുകുമാർ സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ പി. ബാബു നന്ദിയും പറഞ്ഞു. ചൊവ്വാഴ‌്ച പ്രതിനിധി സമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ‌്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.