യുവാവിനെ തട്ടിക്കൊണ്ടുപോയി കവർച്ച: കാറിനെക്കുറിച്ച് സൂചന

നാദാപുരം: കുഴൽപ്പണ വിതരണത്തിനിടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന സംഭവത്തിൽ പ്രതികൾ ഉപയോഗിച്ച കാറിനെക്കുറിച്ച് സൂചന. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് മൊകേരി നടുപ്പൊയിൽ സ്വദേശി പുന്നൽ തോട്ടത്തിൽ സലീമിനെ (26) നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. പുറമേരി കുനിങ്ങാട് റോഡിൽവെച്ചാണ് യുവാവിനെ കാറിലെത്തിയ സംഘം വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയത്. ഒന്നേകാൽ ലക്ഷം രൂപ കവർന്നശേഷം നാദാപുരം ശാദുലി റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച നിസാൻ മൈക്ര കാറിനെ ചുറ്റിപറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. കുഴൽപ്പണ സംഘങ്ങൾ തമ്മിലെ കുടിപ്പകയാണ് പട്ടാപ്പകൽ നാടിനെ ഭീതിയിലാക്കി നടന്ന കൃത്യത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന. രാഷ്ട്രീയ സംഘർഷങ്ങൾ പതിവായ മേഖലയിൽ ഇൗ സംഭവം ഏറെ ദുരൂഹതകൾക്ക് ഇടയാക്കി. നാട്ടുകാരുടെ സന്ദർഭോചിത ഇടപെടലാണ് യഥാർഥ വിവരങ്ങൾ പുറത്തറിയാൻ സഹായകമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.