കാർഷിക ഗ്രാമങ്ങളുടെ സ്​മരണകളുണർത്തി കന്നിവിത

നരിക്കുനി: പോയ കാലത്തെ കാർഷിക സമൃദ്ധിയുടെ ഭാഗമായിരുന്ന കന്നി കൃഷി അന്യം നിന്നു പോകുന്നതിനിടയിൽ നരിക്കുനി കല്ലുംപുറം വയലിൽ കന്നിവിത അരങ്ങേറി. റിട്ട. അധ്യാപകനായ പന്ന്യം വെള്ളി അബ്്ദുൽ റഷീദി​െൻറ നേതൃത്വത്തിലാണ് 'ഉമ' വിത്തിട്ടത്. ഈ വർഷം നല്ല ഇടമഴ കിട്ടിയത് മൂലം കന്നികൃഷിക്ക് ഏറെ യോജിച്ച കാലാവസ്ഥയാണെന്ന് പഴമക്കാർ പറയുന്നു. 90 ദിവസം മൂപ്പുള്ളതാണ് ഉമ എന്ന കന്നിവിത്ത്. കാലവർഷം എത്തുന്നതിന് മുമ്പുള്ള പൊടിവിതയാണ് ഇവിടെ നടത്തിയത്. നല്ല ഈർപ്പമുള്ളതിനാൽ വിത്ത് കിളിർക്കാനും വളരാനും പറ്റിയ സാഹചര്യമാണുള്ളത്. 70 സ​െൻറ് സ്ഥലത്താണ് ഇവിടെ കന്നികൃഷി ചെയ്യുന്നത്. വിത്തിട്ട ശേഷമാണ് ഉഴുതുമറിക്കുന്നത്. നന്മണ്ടയിൽനിന്ന് കൊണ്ടുവന്ന ഒരു ജോടി കാളകൾക്ക് ദിവസം 2000 രൂപയാണ് കൂലിയിനത്തിൽ നൽകേണ്ടത്. കെ. മരക്കാർ ഹാജി, ഗോപാലൻ എന്നിവരാണ് റഷീദിനെ കൃഷിയിൽ സഹായിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.