ലോക തലാസീമിയ ദിനം ആചരിച്ചു

കോഴിക്കോട്: മേഖല ശാസ്ത്രകേന്ദ്രത്തിൽ . മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകനും ബ്ലഡ് പേഷ്യൻറ്സ് പ്രെട്ടക്‌ഷൻ കൗൺസിൽ ജന. കൺവീനറുമായ കരീം കാരശ്ശേരിയെ മേയർ ആദരിച്ചു. കെയറിങ് ഫോർ ചൈൽഡ്ഹുഡ് കാൻസൻ ആൻഡ് ക്രോണിക് ഇൽനസ് സൊസൈറ്റിയുടെയും മേഖല ശാസ്ത്ര കേന്ദ്രത്തി​െൻറയും ആഭിമുഖ്യത്തിൽ നടത്തിയ ചടങ്ങിൽ ശാസ്ത്രകേന്ദ്രം ഡയറക്ടർ വി.എസ്. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പാലിയേറ്റിവ് മെഡിസിൻ ഡയറക്ടർ ഡോ. കെ. സുരേഷ്കുമാർ തലാസീമായ രോഗികൾക്കുള്ള പി.ടി. അൻഷിഫ് മെമ്മോറിയൽ കാഷ് അവാർഡ് വിതരണം ചെയ്തു. മെഡി. കോളേജ് മുൻ പീഡിയാട്രിക് പ്രഫസർ ഡോ. ഒ.സി. ഇന്ദിര ക്ലാസെടുത്തു. റിട്ട. അസി. പൊലീസ് കമീഷണർ ജയേന്ദ്രൻ, ദീപ അജിത് തുടങ്ങിയവർ സംസാരിച്ചു. മഞ്ചേരി മെഡി. കോളജ് പീഡിയാട്രിക് പ്രഫ. ഡോ. പി.ടി. അജിത്കുമാർ സ്വാഗതവും കെ.എം. സുനിൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.