ചെറുവണ്ണൂരിൽ ക്ഷീരഗ്രാമം പദ്ധതി

പേരാമ്പ്ര: ക്ഷീര വികസന വകുപ്പി​െൻറ വാർഷിക പദ്ധതിയുടെ ഭാഗമായി ചെറുവണ്ണൂരിൽ ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കുന്നു. ഇതി​െൻറ ഭാഗമായി പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഡയറി യൂനിറ്റ്, കിടാരി യൂനിറ്റ്, തൊഴുത്ത് നിർമാണം, അവശ്യാധിഷ്ഠിത ധനസഹായ പദ്ധതി, കറവ യന്ത്രം, ധാതുലവണ മിശ്രിതം എന്നിവക്ക് ധനസഹായം നൽകുന്നു. താൽപര്യമുള്ള കർഷകർ പൂരിപ്പിച്ച അപേക്ഷ ആധാർ കാർഡി​െൻറ പകർപ്പ് സഹിതം 29നുള്ളിൽ പേരാമ്പ്ര ക്ഷീരവികസന ഓഫിസിലോ, ആവള, ചെറുവണ്ണൂർ, മുയിപ്പോത്ത്, ക്ഷീരസംഘങ്ങളിലോ നൽകണമെന്ന് ഡയറി എക്സ്റ്റൻഷൻ ഓഫിസർ കെ. ശിവദാസൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.