കാർഷിക ഗവേഷണം കോർപറേറ്റുകൾക്ക്​ വേണ്ടിയാവരുത്​^ മന്ത്രി സുനിൽ കുമാർ

കാർഷിക ഗവേഷണം കോർപറേറ്റുകൾക്ക് വേണ്ടിയാവരുത്- മന്ത്രി സുനിൽ കുമാർ കോഴിക്കോട്: കൃഷി ശാസ്ത്രജ്ഞരും ഗവേഷകരും കോർപറേറ്റുകൾക്കു വേണ്ടിയല്ല, കർഷകർക്കു വേണ്ടിയാണ് പ്രവർത്തിക്കേണ്ടെതന്ന് കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ. കെ.എ. കേരളീയൻ സ്മാരക സമിതി സംഘടിപ്പിക്കുന്ന ദേശീയ കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. േകാർപറേറ്റ് കമ്പനികളുെട പണം വാങ്ങി അവർക്കായി ഗവേഷണം നടത്തുന്ന രീതി മാറണമെന്നും സർക്കാറിതര സംഘടനകളും ശാസ്ത്രജ്ഞരും ജൈവവൈവിധ്യത്തിനു വേണ്ടി മുറവിളികൂട്ടുന്നത് കോർപറേറ്റുകളെ സഹായിക്കാനാെണന്നും സുനിൽകുമാർ കുറ്റപ്പെടുത്തി. ജൈവകൃഷി വ്യാപകമായതോെട ഉൽപാദനം കുറഞ്ഞു എന്നാണ് ചില വിദഗ്ധർ പറയുന്നത്. രാസവളങ്ങളുെട സഹായത്താൽ മാത്രം കാർഷികോൽപാദനം വർധിപ്പിക്കുന്നതിനുപകരം ജൈവരീതിയിലുള്ള പരിപാലനത്തിനായി അത്യുൽപാദന ശേഷിയുള്ള വിത്തുകളുണ്ടാക്കാൻ ശാസ്ത്രസമൂഹം എന്തുെകാണ്ട് തയാറാവുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. കർഷക​െൻറ ചോരയിൽനിന്ന് കോർപറേറ്റുകൾ കൊഴുക്കുകയാണ്. ഇന്ത്യയിൽ കർഷകർ മരിക്കുന്നത് ഉൽപാദന തകർച്ച കാരണമെല്ലന്നും കേന്ദ്രസർക്കാറി​െൻറ നയംമൂലമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ.എ. കേരളീയൻ സ്മാരക സമിതി രക്ഷാധികാരി ഡോ. െക.കെ.എൻ. കുറുപ്പ് അധ്യക്ഷത വഹിച്ചു. എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. വി. ഭവാനി മുഖ്യപ്രഭാഷണവും ടി.കെ. വിജയരാഘവൻ ആമുഖപ്രഭാഷണവും നടത്തി. ഡോ. എൻ. അനിൽ കുമാർ, സത്യൻ മൊകേരി എന്നിവർ സംസാരിച്ചു. ടി.വി. ബാലൻ സ്വാഗതവും പി.കെ. നാസർ നന്ദിയും പറഞ്ഞു. 'ഇന്ത്യൻ കാർഷികനയം: പുനരവലോകനം'എന്ന സെമിനാറിൽ ന്യൂഡൽഹിയിലെ ജോഷി-അധികാരി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ജയ മേത്ത വിഷയമവതരിപ്പിച്ചു. സെമിനാർ ഇന്ന് സമാപിക്കും. സെമിനാറി​െൻറ ഭാഗമായി ഗവ. മോഡൽ ഹയർ െസക്കൻഡറി സ്കൂളിൽ രണ്ടു ദിവസത്തെ കാർഷിക പ്രദർശനവും നടക്കുന്നുണ്ട്. കാർഷിക സർവകലാശാല, എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ, കൃഷി വകുപ്പ്, കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സ്റ്റാളുകളുണ്ട്. പ്രദർശനം മന്ത്രി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.