ചാനിയംകടവ്^പേരാമ്പ്ര റോഡ് പ്രവൃത്തിയിൽ ക്രമക്കേടെന്ന്

ചാനിയംകടവ്-പേരാമ്പ്ര റോഡ് പ്രവൃത്തിയിൽ ക്രമക്കേടെന്ന് പേരാമ്പ്ര: ചാനിയംകടവ് റോഡി​െൻറ നിർമാണത്തിൽ വൻ ക്രമക്കേട് നടക്കുന്നതായി ആർ.എം.പി (ഐ) പേരാമ്പ്ര ഏരിയ കമ്മിറ്റി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. മുയിപ്പോത്ത്-വായാട്ട് മുക്കിൽ ഓവുചാൽ കോൺക്രീറ്റ് ചെയ്ത ഭാഗം കഴിഞ്ഞദിവസം തകർന്നതായി ആർ.എം.പി ചൂണ്ടിക്കാട്ടി. ചാനിയം കടവ് മുതൽ പേരാമ്പ്ര വരെ ഒമ്പത് കിലോമീറ്റർ ദൂരത്തിലുള്ള ജോലിക്കാണ് 24 കോടിക്ക് കരാർ നൽകിയത്. ഗോവ ആസ്ഥാനമായ ബാബ് കൺസ്ട്രക്ഷൻ കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തത്. റോഡിൽ ഇരു ഭാഗത്തും ഡ്രെയ്നേജും എരവട്ടൂർ, വളയിലോട്ട്കാവ്, പനച്ചുവട് ഭാഗത്തെ റോഡി​െൻറ കയറ്റംകുറച്ചുമാണ് നിർമാണം നടത്തേണ്ടത്. എന്നാൽ, കയറ്റം കുറക്കുകയോ ഡ്രെയ്നേജ് സംവിധാനം കാര്യക്ഷമമായി ചെയ്യാനോ കരാറുകാർ തയാറാവുന്നില്ലെന്നാണ് ആരോപണം. പ്രദീപ് ടി.മമ്പള്ളി, എം. പ്രജീഷ്, ബഷീർ പേരാമ്പ്ര എന്നിവർ സംബന്ധിച്ചു . ജാഗ്രതോത്സവ് പേരാമ്പ്ര: സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ആരോഗ്യ ബോധവത്കരണ പരിപാടിയായ ജാഗ്രതോത്സവ് കൂത്താളി ഗ്രാമപഞ്ചായത്ത് ഒമ്പത്, 11 വാര്‍ഡുകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. കല്ലോട് ജി.എൽ.പി സ്‌കൂളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എം. പുഷ്പ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.വി. മധു അധ്യക്ഷത വഹിച്ചു. ഐ. ഗോപാലകൃഷ്ണന്‍, കെ. ചന്ദ്രന്‍, നാണു പാലേരി, ടി.പി. സരള തുടങ്ങിയവര്‍ സംസാരിച്ചു. ജെ.എച്ച്‌.ഐ അസീസ്, ശശി മുഞ്ഞോറ, എം. ബാബുരാജ് തുടങ്ങിയവര്‍ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.