വെൽഫെയർ പാർട്ടി ജനകീയ കുടിവെള്ള പദ്ധതി

കൂരാച്ചുണ്ട്: ഗ്രാമപഞ്ചായത്തിെല കല്ലാനോട് 27ാം മൈലിൽ വെൽഫെയർ പാർട്ടി ജനകീയ കുടിെവെള്ള പദ്ധതിക്ക് തുടക്കമായി. വർഷങ്ങളായുള്ള കുടിവെള്ള പ്രശ്നത്തിനാണ് ഇതോടെ പരിഹാരമാവുന്നത്. വെൽഫെയർ പാർട്ടി കുരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റിയാണ് പദ്ധതി ഏറ്റെടുത്ത് നടപ്പാക്കിയത്. സുമനസ്സുകളിൽനിന്ന് ഫണ്ട് ശേഖരിച്ച് കുഴൽക്കിണർ കുഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. വെൽെഫയർ പാർട്ടി ജില്ല സമിതിയംഗം ശശീന്ദ്രൻ ബപ്പൻകാട് ഉദ്ഘാടനം ചെയ്തു. കുരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സി.എം. നാരായണൻ അധ്യക്ഷത വഹിച്ചു. അശോകൻ കുറുങ്ങോട്ട്, കെ. സുബൈർ, രാധ നാരായണൻ, മാത്യൂസ് പുല്ലുപറമ്പിൽ, യൂസുഫ് ആറ്റുപുറം, അഗസ്റ്റിൻ വരിക്കാശ്ശേരി, നബീൽ മാസ്റ്റർ, ജോസ് ജോസഫ് കണിയാരശ്ശേരി, സന്തോഷ് മാസ്റ്റർ, സോബി അനുഗ്രഹ പ്രസാദ്, അപ്പച്ചൻ, ആയിശ ബീവി, ദേവൻ കൊല്ലൻകണ്ടി, വി.കെ. റാശിദ് എന്നിവർ സംസാരിച്ചു. പദ്ധതി സെക്രട്ടറി സ്മിത സ്വാഗതവും നിഷ രാജു നന്ദിയും പറഞ്ഞു. Photo caption koorachundu1.jpg koorachundu2.jpg കൂരാച്ചുണ്ട് പഞ്ചായത്തിെല കല്ലാനോട് 27ാം മൈലിൽ നടപ്പാക്കുന്ന യുടെ ഉദ്ഘാടനം പാർട്ടി ജില്ല സമിതി അംഗം ശശീന്ദ്രൻ ബപ്പൻകാട് നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.