അനുമോദിച്ചു

മേപ്പയൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ നളന്ദ സ്വയംസഹായസംഘം കീഴ്പയ്യൂർ അനുമോദിച്ചു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന ഉദ്ഘാടനം ചെയ്തു. അഫ്സ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെംബർമാരായ പി.എം. പവിത്രൻ, കെ. രതീഷ് എന്നിവരും എ.കെ. രാധാകൃഷ്ണൻ മാസ്റ്റർ, മോഹനൻ പറമ്പത്ത്, രാമകൃഷ്ണൻ മാസ്റ്റർ വി.എം. നാരായണൻ മാസ്റ്റർ തുടങ്ങിയവരും സംസാരിച്ചു. എ.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.സി. ഷാജി സ്വാഗതവും വി.പി. മോഹനൻ നന്ദിയും പറഞ്ഞു. ചെങ്ങോട്ടുകാവ് ഫെസ്റ്റ് സമാപിച്ചു കൊയിലാണ്ടി: സൈമ സംഘടിപ്പിച്ച ചെങ്ങോട്ടുകാവ് ഫെസ്റ്റ് സമാപിച്ചു. സമാപനസമ്മേളനം ഡോ. എം.ആര്‍. രാഘവവാര്യര്‍ ഉദ്ഘാടനം ചെയ്തു. കെ. ഗീതാനന്ദന്‍ അധ്യക്ഷത വഹിച്ചു. കവി വീരാന്‍കുട്ടി, ബേബി സുന്ദര്‍രാജ്, ടി.വി. സാദിഖ്, ഡോ. പി.കെ. ഷാജി എന്നിവര്‍ സംസാരിച്ചു. കലാമണ്ഡലം മായ രാജേഷ് മോഹിനിയാട്ടവും തിരുവങ്ങൂര്‍ ഹയര്‍സെക്കൻഡറി സ്‌കൂൾ 'എലിപ്പെട്ടി' എന്ന നാടകവും അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.