തിരുത്തിയാട് ഇസ്​ലാമിക് സെൻറർ; 28ാമത് വീട് കൈമാറി

photo: Islamic Centre തിരുത്തിയാട് ഇസ്ലാമിക് സ​െൻററി​െൻറ ഭവനനിർമാണ പദ്ധതിയിലെ 28ാമത്തെ വീടി​െൻറ താക്കോൽ കൈമാറി ഇ.ടി. മുഹമ്മദ് ബഷീർ സംസാരിക്കുന്നു. കാരാട്: സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്കായി ജാതി-മത പരിഗണനകളില്ലാതെ പ്രവർത്തിക്കേണ്ടത് എല്ലാവരുടെയും ബാധ്യതയാണെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. തിരുത്തിയാട് ഇസ്ലാമിക് സ​െൻററി​െൻറ ഭവന നിർമാണ പദ്ധതിയിലെ 28ാമത്തെ വീടി​െൻറ താക്കോൽ കുടുംബത്തിന് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ പി.എം.എ. സമീർ അധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ഫാറൂഖ് കോളജ് പ്രിൻസിപ്പൽ ഡോ. കെ.എം. നസീർ, പ്രഫ.കെ. കോയട്ടി എന്നിവർ വിതരണം ചെയ്തു. ബഷീർ പട്ടേൽതാഴം മുഖ്യ പ്രഭാഷണം നടത്തി. എം.കെ. മൂസ ഫൗലദ്, പി.കെ. ഉണ്ണിപ്പെരവൻ, എൻ. പ്രമോദ് ദാസ്, പി.കെ.സി. അബ്ദുൽറഹിമാൻ, പി.സി. മുഹമ്മദ് കുട്ടി, വി.സി. മുഹമ്മദ് അഷ്റഫ്, ഫസൽ മഠത്തിൽ എന്നിവർ സംസാരിച്ചു. സ​െൻറർ കോഓഡിനേറ്റർ കെ.എം. അബ്ദുൽ കബീർ താക്കോൽ ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.