സ്​കൂട്ടറി​ൽ സൂക്ഷിച്ച രണ്ടുലക്ഷം രൂപയും രേഖകളും കവർന്നു

കോഴിക്കോട്: സ്കൂട്ടറി​െൻറ സീറ്റിനടിയിലെ അറയിൽ സൂക്ഷിച്ച രണ്ടുലക്ഷം രൂപയും രേഖകളും കവർന്നതായി പരാതി. കല്ലായി സ്വദേശി 'ഫ്രയ' വീട്ടിൽ കെ.വി. റഷീദി​െൻറ ആക്സസ് സ്കൂട്ടറിൽനിന്നാണ് പണവും ഷോപ്പി​െൻറ താക്കോലും പാൻകാർഡും വണ്ടിയുടെ ആർ.സിയും കവർന്നത്. സ്കൂട്ടർ തിങ്കളാഴ്ച വൈകീട്ട് ഏഴോടെ വല്യങ്ങാടിയിലെ റഷീദി​െൻറ ജെ.കെ. എൻറർപ്രൈസസിന് മുന്നിൽ നിർത്തിയിട്ടപ്പോഴാണ് കവർച്ച നടന്നത്. സമീപത്തൊന്നും കാമറയില്ലാത്തതിനാൽ െതളിവൊന്നും ലഭിച്ചിട്ടില്ല. ടൗൺ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.