പഠനോപകരണ വിതരണവും ആദരവും

കൊടിയത്തൂർ: കരാളിപ്പറമ്പിലെ പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ പ്രിയദർശിനി യൂത്ത് മൂവ്മ​െൻറ് ആദരിച്ചു. നിർധനരായ 150 വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ.ടി. മൻസൂർ ഉദ്ഘാടനം ചെയ്തു. പ്രിയദർശിനി പ്രസിഡൻറ് പി. കുട്ടിഹസ്സൻ അധ്യക്ഷത വഹിച്ചു. കെ.പി. സുഫിയാൻ, അഷ്റഫ് കൊളക്കാടൻ, റഹ്മത്തുല്ല പരവരിയിൽ, ദാസൻ കൈനിക്കര, മുഹമ്മദ് ജി. റോഡ്, പി. ശ്രീധരൻ, കുഞ്ഞുമുഹമദ്, പി. ഹമീദ് പൈക്കാട്ടിൽ, ജുനൈദ് കുന്നത്ത്, നൗഫൽ പിലാശ്ശേരി എന്നിവർ സംസാരിച്ചു. സി.പി.എം ഓഫിസ് ഉദ്ഘാടനം കൊടിയത്തൂർ: സി.പി.എം കൊടിയത്തൂർ ലോക്കൽ കമ്മിറ്റി ഓഫിസ് ചുള്ളിക്കാപറമ്പിൽ ജില്ല സെക്രട്ടറി പി. മോഹനൻ ഉദ്ഘാടനം ചെയ്തു. ഇ. രമേശ് ബാബു അധ്യക്ഷത വഹിച്ചു. ജോർജ് എം. തോമസ് എം.എൽ.എ, ടി. വിശ്വനാഥൻ, പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല, വി. വസീഫ്, ജോണി എടശ്ശേരി, എ.സി. മൊയ്തീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.