ഫറോക്ക് നഗരസഭയിൽ ഇന്ന് പ്രതിപക്ഷത്തി​െൻറ അവിശ്വാസം

ഫറോക്ക്: യു.ഡി.എഫ് ഭരിക്കുന്ന ഫറോക്ക് നഗരസഭ ചെയർപേഴ്സനെതിരെയും വൈസ് ചെയർമാനെതിരെയും എൽ.ഡി.എഫ് കൊണ്ടുവരുന്ന അവിശ്വാസം ബുധനാഴ്ച ചർച്ചക്കിടും. മേയ് നാലിനാണ് എൽ.ഡി.എഫ് റീജനൽ ജോയൻറ് ഡയറക്ടർക്ക് പ്രമേയ നോട്ടീസ് നൽകിയത്. എന്നാൽ, അവിശ്വാസം നഗരസഭയിൽ വലിയ മാറ്റങ്ങളൊന്നുമുണ്ടാക്കില്ലെന്നാണ് സൂചന. യു.ഡി.എഫിലെ അനൈക്യം തങ്ങൾക്കനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. രണ്ട് സ്വതന്ത്രന്മാരുടെ പിന്തുണയോടെയാണ് മുസ്ലിം ലീഗി​െൻറ നേതൃത്വത്തിൽ യു.ഡി.എഫ് ഭരണം നിലനിർത്തുന്നത്. സ്വതന്ത്രർ തങ്ങളെ പിന്തുണക്കുമെന്നാണ് എൽ.ഡി.എഫി​െൻറ കണക്കുകൂട്ടൽ. എന്നാൽ, എത്ര അനൈക്യത്തിലാണെങ്കിലും പ്രതിപക്ഷം കൊണ്ടുവരുന്ന വിഷയങ്ങളിൽ യു.ഡി.എഫ് ഒറ്റക്കെട്ടാവാറാണ് പതിവ്. ബുധനാഴ്ച രാവിലെ ചെയർപേഴ്സനെതിരെയും ഉച്ചക്കു ശേഷം വൈസ് ചെയർമാനെതിരെയുമാണ് അവിശ്വാസം ചർച്ച ചെയ്യുക, നഗരസഭയിൽ 38 ഡിവിഷനുകളിൽ എൽ.ഡി.എഫിന് 18ഉം, യു.ഡി.എഫിന് 17ഉം, ബി.ജെ.പിക്ക് ഒന്നും, രണ്ട് സ്വതന്ത്രന്മാരുമാണുള്ളത്. ലീഗ് പിന്തുണയിലാണ് രണ്ട് സ്വതന്ത്രരുടെയും വിജയം. അതിനാൽ അവിശ്വാസം വിജയിക്കാൻ സാധ്യത കുറവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.