അർധരാത്രി ട്രെയിൻ 'പാളംതെറ്റി'; ജനം പരിഭ്രാന്തരായി

ഫറോക്ക്: അർധരാത്രി ചരക്ക് ട്രെയിൻ പാളംതെറ്റിയെന്ന സന്ദേശം നാട്ടുകാരെയും യാത്രക്കാരെയും പരിഭ്രാന്തിയിലാക്കി. ഫറോക്ക്-കല്ലായി റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ മോഡേൺ-ശാരദ മന്ദിരം ഭാഗത്ത് പാറപ്പുറം ശ്രീകൃഷ്ണ ക്ഷേത്രത്തിനും സ​െൻറ് ഫ്രാൻസിസ് സ്കൂളിനും സമീപത്ത് ചൊവ്വാഴ്ച രാത്രി 11നാണ് സംഭവം. ചരക്കുവണ്ടി പാളംതെറ്റിയെന്ന വാർത്തകേട്ട് പരിഭ്രാന്തരായി ഓടിയെത്തിയ നാട്ടുകാർക്ക് മോക്ഡ്രില്ലാണെന്ന വിവരം അറിഞ്ഞതോടെയാണ് ശ്വാസം നേരെവീണത്. മംഗലാപുരത്തുനിന്ന് കോട്ടയത്തേക്ക് ചരക്കുമായി പോയ ചരക്കുവണ്ടിയാണ് മോക്ഡ്രില്ലി​െൻറ ഭാഗമായി ഒന്നര മണിക്കൂറോളം പിടിച്ചിട്ടത്. തുടർന്ന് കോഴിക്കോട്-ഷൊർണൂർ ഭാഗത്തേക്കുള്ള പാതയിൽ ഒരു മണിക്കൂറോളം ട്രെയിൻ ഗതാഗതം താറുമാറായി. ഇതിനിടെ മാധ്യമ സ്ഥാപനങ്ങളിലേക്കും നിരവധിയാളുകൾ ഫോൺവിളിച്ച് ട്രെയിൻ പാളംതെറ്റിയതായി അറിയിച്ചു. വിവരം അറിഞ്ഞയുടൻ പൊലീസും ആർ.പി.എഫും മാധ്യമപ്രവർത്തകരും സംഭവസ്ഥലത്തേക്ക് കുതിച്ചിരുന്നു. എന്നാൽ, ട്രെയിൻ ഏതുഭാഗത്താണ് പാളംതെറ്റിയതെന്ന് മനസ്സിലാക്കാൻ പലർക്കും കഴിഞ്ഞിരുന്നില്ല. സംഭവം നടന്നത് കല്ലായി റെയിൽവേ സ്റ്റേഷനിലാണെന്ന നിഗമനത്തിൽ നിരവധിപേർ അവിടെയുമെത്തി. രാത്രി ഷിഫ്റ്റിൽ ജോലിക്കുള്ളവരും പകൽ സമയങ്ങളിലുള്ള റെയിൽവേ ജീവനക്കാരും ലഭിച്ച വിവരമനുസരിച്ച് സംഭവസ്ഥലത്തേക്കെത്തി. ചിലർ സന്ദേശം സാമൂഹമാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചിരുന്നു. എന്നാൽ, സംഭവം മോക്ഡ്രിൽ ആണെന്നറിഞ്ഞപ്പോൾ തെറ്റ് തിരുത്തിയുള്ള സന്ദേശങ്ങളയക്കാനും നാട്ടുകാർ മറന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.