​െഎ.സി.എസ്​.ഇ; ജില്ലയിലെ സ്​കൂളുകൾക്ക്​ നൂറുമേനി

കോഴിക്കോട്: െഎ.സി.എസ്.ഇ 10ാം ക്ലാസ്, െഎ.എസ്.സി 12ാം ക്ലാസ് പരീക്ഷഫലം പുറത്തുവന്നപ്പോൾ ജില്ലയിലെ നാല് സ്കൂളുകൾക്കും 100 ശതമാനം വിജയം. കോഴിക്കോട് സ​െൻറ് ജോസഫ്സ് ജൂനിയർ സ്കൂളിൽ പരീക്ഷയെഴുതിയ 23 പേരും ജയിച്ചു. ഏഴ് കുട്ടികൾക്ക് 90 ശതമാനത്തിലധികം മാർക്കുണ്ട്. 11പേർ 80ശതമാനത്തിനും അഞ്ചുപേർ 70 ശതമാനത്തിനും മുകളിൽ മാർക്കുനേടി. കുന്ദമംഗലം ഒാക്സിലിയം നവജ്യോതി സ്കൂൾ തുടർച്ചയായ 15ാം തവണയും െഎ.സി.എസ്.ഇയിൽ 100 ശതമാനം വിജയം സ്വന്തമാക്കി. 85 വിദ്യാർഥികൾ പരീക്ഷയെഴുതിയ സ്കൂളിൽ 97 ശതമാനം മാർക്കുമായി രംഗനായകി ശ്രീധർ ശ്രദ്ധേയനേട്ടം കൈവരിച്ചു. െഎ.എസ്.സി 12ാം ക്ലാസ് പരീക്ഷയിലും നവജ്യോതി നൂറുമേനി െകായ്തു. 29 പേരാണ് 12ാം ക്ലാസ് പരീക്ഷക്കിരുന്നത്. ചേവരമ്പലം സ​െൻറ് മേരീസ് സ്കൂളിൽ 62 വിദ്യാർഥികളും െഎ.സി.എസ്.സി 10ാംതരം വിജയിച്ചു. ഒമ്പതുപേർക്ക് 90 ശതമാനത്തിലേറെ മാർക്കുണ്ട്. കുണ്ടായിത്തോട് സ​െൻറ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 42പേരും ജയിച്ച് വീണ്ടും നൂറുമേനി നേട്ടം സ്വന്തമാക്കി. 13 പേർക്ക് എ പ്ലസുണ്ട്. 95.5 ശതമാനം മാർക്കുമായി ഒ. സ്നേഹ സ്കൂളിൽ ഒന്നാമതായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.