മിഠായിത്തെരുവിലെ വാഹന നിയന്ത്രണം തുടരാൻ പ്രതിഷേധ കൂട്ടായ്​മ സംഘടിപ്പിച്ചു

കോഴിക്കോട്: മിഠായിത്തെരുവിൽ വാഹന ഗതാഗതം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പൗരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. നിലവിലെ ഗതാഗത നിയന്ത്രണത്തിൽ പൊതുജനങ്ങളും യാത്രക്കാരും തൃപ്തരാണെന്ന് പ്രതിഷേധ കൂട്ടായ്മയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. വ്യാപാരികളുടെ നിലപാട് ജനങ്ങളെ വെല്ലുവിളിക്കുന്നതാണ്. വ്യപാരികളുടെ സമ്മർദത്തിന് വഴങ്ങി കോടികൾ മുടക്കി നവീകരിച്ച മിഠായിത്തെരുവ് നശിപ്പിക്കരുതെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സംയുക്ത സംഘാടക സമിതി ചെയർമാൻ സലാം വെള്ളയിൽ ഉദ്ഘാടനം ചെയ്തു. മഞ്ചേരി സുന്ദർരാജ് അധ്യക്ഷത വഹിച്ചു. പി. അനിൽ ബാബു, എം.എ. റഹ്മാൻ, എം.എം. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. അതേസമയം മിഠായിത്തെരുവിലേക്കെത്തുന്ന ഉപഭോക്താക്കളല്ല ഗതാഗത നിയന്ത്രണം ആവശ്യപ്പെട്ട പ്രതിഷേധങ്ങളുമായി രംഗത്തുള്ളതെന്നും കച്ചവടക്കാരുെട ന്യായമായ ആശയങ്ങൾ അംഗീകരിക്കാൻ അധികൃതർ തയാറാകണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി െക. സേതുമാധവൻ വാർത്തകുറിപ്പിൽ അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.