വിജയാഘോഷം

കോഴിക്കോട്: എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ പുതിയാപ്പ ഗവ. ഫിഷറീസ് ഹൈസ്കൂളിൽ സംഘടിപ്പിച്ചു. പരീക്ഷാസമയത്തെ ഹെഡ്മിസ്ട്രസും നിലവിൽ തലശ്ശേരി ഡി.ഒയുമായ കെ. ശോഭന മുഖ്യാതിഥിയായി. പരീക്ഷ എഴുതിയ 44 വിദ്യാർഥികളും പാസായപ്പോൾ സ്കൂളി​െൻറ ചരിത്രത്തിലാദ്യമായാണ് ഒരു വിദ്യാർഥിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. തീരദേശ മേഖലയിലെ വിദ്യാർഥികൾ പഠിക്കുന്ന ഇൗ സ്കൂളിൽ ഇംഗ്ലീഷ്, ബയോളജി, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങൾ പഠിപ്പിക്കാൻ സ്ഥിരം അധ്യാപകർ പോലും ഉണ്ടായിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.