ഗതാഗതക്കുരുക്ക്​: ബൈപാസ്​ അറ്റകുറ്റപ്പണി വൈകുന്നതിൽ പ്രതിഷേധിച്ച്​ വ്യാപാരികൾ

കക്കോടി: ബൈപാസ് പൊട്ടിത്തകർന്ന് യാത്ര ദുഷ്കരമായിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് വ്യാപാരികൾ രംഗത്ത്. ഉദ്ഘാടനം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ ബൈപാസ് റോഡ് തകർന്നത് നിർമാണത്തിലെ അപാകതയാണെന്ന് നേരത്തേ വിമർശനമുയർന്നിരുന്നു. നിരവധി തവണ അറ്റകുറ്റപ്പണി നടത്തിയിട്ടും ചെറുവാഹനങ്ങൾക്കുപോലും കടന്നുപോകാൻ കഴിയാത്തവിധം കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. മഴ പെയ്ത് കുഴികളിൽ വെള്ളം നിറഞ്ഞതോടെ അപകടമൊഴിവാക്കാൻ വാഹനങ്ങൾ കക്കോടി ബസാർ വഴി കടന്നുപോവുകയാണ്. ഇതുമൂലം ബസാറിൽ ഏറെനേരത്തെ ഗതാഗതക്കുരുക്കിന് ഇടയാകുന്നു. ബൈപാസ് അറ്റകുറ്റപ്പണി ഏപ്രിലിലോടെ പൂർത്തിയാക്കുമെന്ന് മണ്ഡലം എം.എൽ.എയും ഗതാഗതമന്ത്രിയുമായ എ.കെ. ശശീന്ദ്രൻ പറഞ്ഞതല്ലാതെ ഒന്നും നടപ്പായില്ല. മഴ ശക്തി പ്രാപിച്ചാൽ അറ്റകുറ്റപ്പണികൾക്ക് തടസ്സം നേരിടും. അഴിമതിക്കാണ് നിർമാണം വൈകിപ്പിക്കുന്നതെന്നാണ് ആരോപണം. റോഡ് പണികൾ വേഗത്തിലാക്കിയില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകി. ഇതുസംബന്ധിച്ച് ഫ്ലക്സ് ബോർഡും സ്ഥാപിച്ചു. ഗ്രാമപഞ്ചായത്ത് നടപടിക്കെതിരെ കോൺഗ്രസ് രംഗത്ത് കക്കോടി: ഗ്രാമപഞ്ചായത്ത് അനാസ്ഥക്കെതിരെ കക്കോടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി രംഗത്ത്. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതുൾപ്പെടെയുള്ള നടപടികൾക്കെതിരെയാണ് പ്രതിഷേധം. കക്കോടി ബസാറിലെ ഒാവുചാൽ വൃത്തിയാക്കിയതിൽ അഴിമതിയാേരാപിച്ചും ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥ ഭരണത്തിൽ പ്രതിഷേധിച്ചും മണ്ഡലം കമ്മിറ്റി പ്രസിഡൻറ് മാടിച്ചേരി ഗംഗാധരൻ ബുധനാഴ്ച ഗ്രാമപഞ്ചായത്ത് ഒാഫിസിന് മുന്നിൽ ഉപവാസസമരം പ്രഖ്യാപിച്ചിരിക്കുകയാണ്. പുതിയ പെൻഷൻ അപേക്ഷയിൽ ഒരുവർഷക്കാലമായി തീരുമാനമെടുക്കുന്നില്ലെന്നും ജപ്പാൻ കുടിവെള്ള വിതരണപദ്ധതി നടപ്പാക്കാത്തതും പ്രതിഷേധക്കാർ ഉയർത്തിക്കാട്ടുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.