കാലിക്കറ്റിൽ ഭിന്നശേഷിക്കാർക്കായി കേന്ദ്രം സ്​ഥാപിക്കും ^വി.സി

കാലിക്കറ്റിൽ ഭിന്നശേഷിക്കാർക്കായി കേന്ദ്രം സ്ഥാപിക്കും -വി.സി തേഞ്ഞിപ്പലം: മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായി കാലിക്കറ്റ് സർവകലാശാലയിൽ പ്രത്യേക കേന്ദ്രം സ്ഥാപിക്കുമെന്ന് വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ . കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മ​െൻറ് ആൻഡ് റിഹാബിലിറ്റേഷൻ േപ്രാഗ്രാമും ഫിസിയോതെറപ്പി അധ്യാപക കൂട്ടായ്മയായ സി.എസ്.പി.ടിയും ചേർന്ന് സംഘടിപ്പിച്ച ദേശീയ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിൽ സൈക്കോളജി പഠനവകുപ്പി​െൻറ ഭാഗമായി നടപ്പാക്കുന്ന പദ്ധതി വിപുലപ്പെടുത്തിയാണ് പ്രത്യേക കേന്ദ്രം സ്ഥാപിക്കുക. കാമ്പസിൽ മാത്രമായിരുന്ന സി.ഡി.എം.ആർ.പിയുടെ പ്രവർത്തനം കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. മാനസിക വെല്ലുവിളികൾ നേരിടുന്ന നൂറുകണക്കിന് കുട്ടികൾക്ക് മികച്ച സേവനം നൽകാൻ ഇതുവഴി സാധിച്ചു. സെറിബ്രൽ പാൾസി, ഓട്ടിസം, പഠനവൈകല്യം ബഹുവിധ വൈകല്യം, ബുദ്ധിമാന്ദ്യം എന്നിവ മൂലം പ്രയാസപ്പെടുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും ചികിത്സ പുനരധിവാസ പ്രവർത്തനങ്ങളും വിദഗ്ധ പരിശീലനവും ഈ കേന്ദ്രങ്ങളിൽ സൗജന്യമാണ്. സൈക്കോളജി പഠനവകുപ്പ് മേധാവി പ്രഫ. കെ. മണികണ്ഠൻ അധ്യക്ഷനായിരുന്നു. ന്യൂഡൽഹി എയിംസിലെ ന്യൂറോ ഫിസിയോതെറപ്പി വിഭാഗം മേധാവി പ്രഭാത് രഞ്ജൻ, പഞ്ചാബ് ലൗലി പ്രഫഷനൽ യൂനിവേഴ്സിറ്റി ഗവേഷണ ഗൈഡ് ഡോ. ഉമാശങ്കർ മൊഹന്ദി, ഹാരിഷ് എസ്. കൃഷ്ണ, ജെ. ആൻഡ്രൂസ് മിൽട്ടൺ, ഡെന്നീ ഡേവിസ്, നിസി മറിയം വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.