കൊലപാതക രാഷ്​ട്രീയം അവസാനിപ്പിക്കണം ^ഉമ്മൻ ചാണ്ടി

കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണം -ഉമ്മൻ ചാണ്ടി എകരൂല്‍: സി.പി.എമ്മും ബി.ജെ.പിയും കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും കേന്ദ്ര-കേരള സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങൾമൂലം ജനം പൊറുതിമുട്ടുകയാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഉണ്ണികുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് പ്രിയദര്‍ശിനി ഭവന്‍ എകരൂലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് കെ.കെ. ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന്‍ എം.പി, എന്‍. സുബ്രഹ്മണ്യന്‍, എ.ഐ.സി.സി മെംബര്‍ ഹരിപ്രിയ, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ. അഭിജിത്ത്, ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, കെ.സി. അബു, കെ.എം. ഉമ്മര്‍, കെ. രാമചന്ദ്രന്‍, ലിസി ജോസഫ്, നിജേഷ് അരവിന്ദ്, ടി.പി. അസീസ്‌, കെ.കെ. നാസര്‍, ഇ.ടി. ബിനോയ്‌ എന്നിവര്‍ സംസാരിച്ചു. വാര്‍ഷിക ജനറല്‍ബോഡി യോഗം എകരൂല്‍: വ്യാപാരി വ്യവസായി ഏകോപന സമിതി എകരൂല്‍ യൂനിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ജില്ല സെക്രട്ടറി വാഴയില്‍ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് കെ.പി. മുഹമ്മദ്‌ ഹാജി അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാലചന്ദ്രന്‍ ബോധവത്കരണ ക്ലാസെടുത്തു. ഷുക്കൂര്‍ പൂനൂര്‍, രാജന്‍ കാന്തപുരം, കെ. നാരായണന്‍ നായര്‍, ഗിരീഷ്‌ ഗാലക്സി, ടി.വി. ബാബു എന്നിവര്‍ സംസാരിച്ചു. EKAROOL 200: ഉണ്ണികുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് പ്രിയദര്‍ശിനി ഭവന്‍ എകരൂലില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.