'പ്ലാസ്​റ്റിക്​ മാലിന്യം കീടവർധനക്ക്​​​ ഇടയാക്കുന്നു'

കോഴിക്കോട്: പ്ലാസ്റ്റിക് മാലിന്യം കീടവർധനക്കും അതുവഴി കൃഷിനാശത്തിനും കാരണമാകുന്നുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകൻ സതീഷ് ബാബു കൊല്ലമ്പലത്ത്. മന്ത്രിസഭ രണ്ടാംവാർഷികാഘോഷത്തി​െൻറ ഭാഗമായി കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച 'വികസനവും പരിസ്ഥിതിയും' സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ രണ്ടുദിവസം കിടന്നാൽ 1000 ലിറ്റർ കത്തിക്കുന്നതിന് തുല്യമായ ദൂഷ്യഫലങ്ങൾ സൃഷ്ടിക്കുന്നു. എന്നാൽ, പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച രാജ്യാന്തര ഉടമ്പടികളിൽ ഇൗ പ്രശ്നം വിഷയമാകുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചൂട് കൂടുേമ്പാൾ പ്ലാസ്റ്റിക് കീടവർധനക്ക് ഇടയാക്കുന്നു. ഇത് കൃഷിനാശത്തി​െൻറ മുഖ്യകാരണമാവുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കൃഷിയോഗ്യ നെൽപ്പാടങ്ങളുടെ വിസ്തൃതി രണ്ടുലക്ഷം ഹെക്ടറായി വർധിച്ചത് ഹരിതകേരള മിഷ​െൻറ വിജയമാണെന്ന് പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനൻ പറഞ്ഞു. ഇ.പി. രത്നാകരൻ മോഡറേറ്ററായ ചടങ്ങിൽ നിറവ് വേങ്ങേരി പ്രവർത്തകൻ ബാബു പറമ്പത്ത്, സി.കെ. വിജയകുമാർ, ശുചിത്വ മിഷൻ ജില്ല കോഒാഡിനേറ്റർ പി.എം. സൂര്യ എന്നിവർ സംസാരിച്ചു. വിദ്യാർഥികളെ ആദരിക്കുന്നു കോഴിക്കോട്: എം.ഇ.എസ് വിദ്യാഭ്യാസ േപ്രാത്സാഹന പക്ഷാചരണ പരിപാടി 'പ്രചോദനം 2018' ഭാഗമായി ജില്ലയിൽ എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുസ്ലിം വിദ്യാർഥികൾക്കും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്കും മെഡിക്കൽ, എൻജിനീയറിങ് റാങ്ക് ജേതാക്കൾക്കും അവാർഡ് നൽകുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസും സി.ബി.എസ്.ഇ പത്താം ക്ലാസിലും 12ാം ക്ലാസിലും എല്ലാ വിഷയങ്ങൾക്കും എ-1ഉം കിട്ടിയ വിദ്യാർഥികൾ രണ്ട് പാസ്പോർട്ട് സൈസ് ഫോേട്ടായും സെൽഫ് അറ്റസ്റ്റ്ഡ് മാർക്ക്ലിസ്റ്റി​െൻറ കോപ്പിയും പോസ്റ്റൽ അഡ്രസും ഫോൺ നമ്പറും സഹിതം ജൂൺ 30ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി സെക്രട്ടറി, എം.ഇ.എസ് ജില്ല കമ്മിറ്റി ഒാഫിസ്, എം.ഇ.എസ് ഹെഡ്ക്വാർേട്ടഴ്സ്, എം.ഇ.എസ് എഫ്.ജി.എം വനിത കോളജ്, െഎ.എം.എ ഹാൾ േറാഡ്, നടക്കാവ് പി.ഒ, കോഴിക്കോട്-673011 എന്ന വിലാസത്തിൽ നേരിേട്ടാ, തപാൽ വഴിയോ എത്തിക്കേണ്ടതാണ്. ഫോൺ: 0495-2762067, 9946494019.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.