ആകാശത്ത് അസാധാരണ വെളിച്ചം

ബേപ്പൂർ: വ്യാഴാഴ്ച പുലർച്ച കാണപ്പെട്ടു. ബേപ്പൂരിൽ പ്രഭാതസവാരിക്കിറങ്ങിയ യുവാക്കളാണ് വെളിച്ചം കണ്ടപ്പോൾ കാമറയിൽ പകർത്തിയത്. ബേപ്പൂർ ജങ്കാർ ജെട്ടിക്ക് സമീപത്തുനിന്ന് കിഴക്കുഭാഗത്തേക്ക് നോക്കിയപ്പോഴാണ് ആകാശത്തുനിന്ന് അതി വെളിച്ചം പ്രത്യക്ഷപ്പെട്ടതായി കാണുന്നത്. സുമാർ ഒരു മീറ്റർ വീതിയോടെ ആകാശത്തി​െൻറ കിഴക്കു ഭാഗം പൂർണമായും നീളത്തിൽ പ്രകാശിക്കുന്നതായാണ് കണ്ടത്. വെളിച്ചത്തി​െൻറ നിഴൽ ബേപ്പൂർ പുഴയിൽ മുഴുക്കെ കാണാമായിരുന്നു. പുലർച്ച 5.30നാണ് വെളിച്ചം പ്രത്യക്ഷപ്പെട്ടത്. ഏതാനും മിനിറ്റുകൾക്കകം പ്രകാശം താരതമ്യേന അൽപാൽപമായി കുറഞ്ഞ് അപ്രത്യക്ഷമാവുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.