'ഓവുചാൽ നിർമാണത്തിലെ അപാകത പരിഹരിക്കും'

കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്തിലെ പത്താം വാർഡിൽ കുളങ്ങരത്ത് നടുവിലക്കണ്ടി റോഡി​െൻറ ഭാഗമായി നിർമിക്കുന്ന ഓവുചാലി​െൻറ അശാസ്ത്രീയത ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്തെത്തിയതിനെ തുടർന്ന് സംസ്ഥാന പാതയിൽനിന്നും തുടങ്ങുന്ന രീതിയിൽ ഓവുചാൽ നിർമിക്കാൻ നടപടി കൈക്കൊള്ളുമെന്ന് വാർഡ് അംഗം സി.വി. അഷ്റഫ് അറിയിച്ചു. പഞ്ചായത്ത് എ.ഇ സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും പത്തു ലക്ഷം രൂപ അനുവദിച്ച റോഡി​െൻറ സംസ്ഥാന പാതയോടു ചേർന്ന ഓവുപാലത്തിൽനിന്നും ഓവുചാൽ നിർമിക്കാതെ വെള്ളം റോഡിലൂടെ ഒഴുകുമെന്ന് പരിസരവാസികൾ ചൂണ്ടി കാട്ടിയിരുന്നു. അശാസ്ത്രീയമായി പണി പൂർത്തിയാക്കുന്നതിനു പകരം മഴവെള്ളം പൂർണമായും ഓവുചാലിലൂടെ ഒഴുക്കി റോഡ് നിർമാണം കാര്യക്ഷമമാക്കണമെന്ന നാട്ടുകാരുടെ ആവശ്യമാണ് പരിഹരിക്കപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.