ഫയർ​േഫാഴ്​സ്​ വാഹനം വയലിലേക്ക്​ മറിഞ്ഞു; എട്ട്​ ഫയർ​േഫാഴ്​സുകാർക്ക്​ പരിക്ക്​

മാവൂർ: ബുധനാഴ്ച രാത്രി ശക്തമായ കാറ്റിലും മഴയിലും മരംവീണ് ഗതാഗതതടസ്സം ഉണ്ടായ സ്ഥലത്തേക്ക് കുതിക്കുകയായിരുന്ന ഫയർ എൻജിൻ നിയന്ത്രണംവിട്ട് വയലിലേക്ക് മറിഞ്ഞു. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന എട്ട് അഗ്നിശമന സേനാംഗങ്ങൾക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാവൂർ-കോഴിക്കോട് റോഡിൽ കാര്യാട്ട് റേഷൻ ഷാപ്പിനുസമീപം രാത്രി 10.30ഒാടെയാണ് അപകടം. ഫയർ എൻജിൻ 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. മുക്കം ഫയർസ്റ്റേഷനിൽനിന്നുള്ള ലീഡിങ് ഫയർമാൻ പയസ് അഗസ്റ്റി​െൻറ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘമാണ് അപകടത്തിൽപെട്ടത്. ഉൗർക്കടവ് പാലത്തിനുസമീപം മരം വീണ് ഗതാഗതതടസ്സം ഉണ്ടായത് മുറിച്ചുമാറ്റുന്നതിന് പുറപ്പെട്ടതായിരുന്നു. ഇവിേടക്ക് പിന്നീട് മറ്റൊരു വാഹനം എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.