കഞ്ചാവ് വിൽപന; യുവാവ് പിടിയിൽ

ഫറോക്ക്: ബൈക്കിൽ സഞ്ചരിച്ച് കഞ്ചാവ് വിൽപന നടത്തിവന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടി. ചേവായൂർ ഗ്യാസ് ഗോഡൗൺ റോഡിൽ ചുണ്ടങ്ങാപ്പൊയിൽ വീട്ടിൽ സാരംഗിനെയാണ് (21) ഫറോക്ക് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ. പ്രജിത്തും സംഘവും അറസ്റ്റ് ചെയ്തത്. പന്നിയങ്കര, മാങ്കാവ് ഭാഗങ്ങളിൽ കഞ്ചാവ് വ്യാപകമായി വിതരണം ചെയ്യുന്നതായി ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനക്കിടയിലാണ് യുവാവ് പിടിയിലായത്. 50 ഗ്രാം കഞ്ചാവും, കഞ്ചാവ് കടത്താൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.