തെരുവുനായ വന്ധ്യംകരണം കാര്യക്ഷമമാക്കാൻ തീരുമാനം

കോഴിക്കോട്: തെരുവു നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്ന എ.ബി.സി േപ്രാജക്ട് ജില്ലയിൽ കൂടുതൽ കാര്യക്ഷമമായി പുനരാരംഭിക്കും. കലക്ടർ യു.വി. ജോസി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വന്ധ്യംകരണ കേന്ദ്രത്തിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ ജനരോഷം കണക്കിലെടുത്ത് പദ്ധതി താൽക്കാലികമായി നിർത്തിെവച്ചിരുന്നു. മൃഗസംരക്ഷണ വകുപ്പും ജില്ല പഞ്ചായത്തും ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പനങ്ങാട് ഗ്രാമപഞ്ചായത്തിൽ കേന്ദ്രം ആരംഭിച്ചത്. ഇവിടെ കഴിഞ്ഞമാസം വന്ധ്യംകരണം കഴിഞ്ഞതുൾെപ്പടെ 24 നായ്ക്കൾ ചത്തിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കാൻ കലക്ടർ നിർദേശം നൽകി. കുടുംബശ്രീയുടെ നേതൃത്വത്തിൽ പദ്ധതി കൂടുതൽ ഈർജിതമാക്കാനും തീരുമാനമായി. മൃഗസംരക്ഷണ വകുപ്പ് മേധാവി ഡോ.മോഹൻദാസ്, അഡ്വ. അഡോൾഫിൻ, കുടുംബശ്രീ ഡി.എം.സി പി.സി കവിത തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.