തൊഴിൽ പരിശീലന കേന്ദ്രം തകർക്കരുത്​ ^സാധുജന പരിഷത്ത്​

തൊഴിൽ പരിശീലന കേന്ദ്രം തകർക്കരുത് -സാധുജന പരിഷത്ത് കോഴിക്കോട്: കഴിഞ്ഞ പതിനാറു വർഷക്കാലമായി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും പട്ടികജാതി വികസന വകുപ്പി‍​െൻറയും ജില്ല പഞ്ചായത്തി​െൻറയും ധനസഹായത്തോടെ പട്ടികജാതി-വർഗ യുവതീയുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകിവരുന്ന പ്രീ റിക്രൂട്ട്മ​െൻറ് െട്രയിനിങ് സ​െൻററിനെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സാധുജന പരിഷത്ത് ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഗാന്ധിഗൃഹത്തിൽ നടന്ന യോഗത്തിൽ ടി.വി. ബാലൻ പുല്ലാളൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് രാമദാസ് വേങ്ങേരി ഉദ്ഘാടനം െചയ്തു. അംബിക പി. സുനിൽ, ദാസ് കോഴേഞ്ചരി, പ്രകാശൻ കക്കോടി, തങ്കം പറമ്പിൽ, രാജൻ പാലത്ത്, കെ.വി. സുരേന്ദ്രൻ, തങ്കമണി പൂവാട്ട്, വിജയ പോലൂർ എന്നിവർ സംസാരിച്ചു. സീറ്റ് ഒഴിവ് കോഴിക്കോട്: കേരള സ്റ്റേറ്റ് റൂട്രോണിക്സ് നടത്തുന്ന സർട്ടിഫൈഡ് ബ്യൂട്ടിഷ്യൻ, ഫാഷൻ ഡിസൈനിങ്, ടെയ്ലറിങ് കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വനിതകളിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷഫോറവും പ്രോസ്പെക്ടസും എരഞ്ഞിപ്പാലം പാസ്പോർട്ട് ഒാഫിസ് റോഡിലുള്ള 'ലോബ്സ്' ഒാഫിസിൽ ലഭിക്കും. ഫോൺ: 0495 2760001, 8086105560.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.