പെൺകുട്ടികളെത്തി; സ്കൂളി​െൻറ വിജയവും ഉയർന്നു

കൊയിലാണ്ടി: ഏറെ വർഷങ്ങൾക്കുശേഷം സ്കൂളിലേക്ക് പെൺകുട്ടികൾ കടന്നുവന്നത് സ്കൂളിന് ചരിത്രവിജയം സമ്മാനിച്ചു. മാത്രമല്ല, സ്കൂളി​െൻറ അന്തരീക്ഷത്തിൽതന്നെ ഇത് വലിയ മാറ്റം വരുത്തിയെന്ന് കൊയിലാണ്ടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മലബാർ ഡിസ്ട്രിക്ട് ബോർഡി​െൻറ കാലത്ത് സ്ഥാപിച്ച സ്കൂളാണിത്. 1960 വരെ ഇവിടെ പെൺകുട്ടികളുമുണ്ടായിരുന്നു. പിന്നീട് പെൺകുട്ടികൾക്ക് പ്രത്യേകം സ്കൂൾ സ്ഥാപിച്ചതോടെ ഗവ. ബോയ്സ് സ്കൂളായി മാറി. സമൂഹത്തിൽനിന്നുള്ള നിരന്തര ആവശ്യത്തെ തുടർന്ന് മൂന്നുവർഷം മുമ്പ് പെൺകുട്ടികൾക്ക് വീണ്ടും പ്രവേശനം നൽകാൻ തുടങ്ങി. സ്കൂൾ നിലവാരം ഇടിയുമെന്ന് ചില കോണുകളിൽനിന്നു വിമർശനവും ഉയർന്നിരുന്നു. എന്നാൽ, അതിനെല്ലാം തിരിച്ചടിയായി ആണും പെണ്ണും ഉൾപ്പെടുന്ന ആദ്യ ബാച്ചി​െൻറ എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം. പരീക്ഷയെഴുതിയ 529 പേരിൽ 521 പേരും വിജയം കണ്ടു. 53 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. 32 പേർ ഒമ്പതു വിഷയങ്ങളിലും എ പ്ലസ് വാങ്ങി. പെൺകുട്ടികളിൽ എല്ലാവരും വിജയിച്ചു. സ്കൂളി​െൻറ അച്ചടക്കം മെച്ചപ്പെടുന്നതിനും പെൺസാന്നിധ്യംകൊണ്ടു കഴിഞ്ഞെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. കൊയിലാണ്ടി നിയോജകമണ്ഡലത്തിൽ അന്താരാഷ്്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ തെരഞ്ഞെടുത്ത സ്കൂളാണിത്. മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ, മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ, യു.എ. ഖാദർ, മെട്രോമാൻ ഇ. ശ്രീധരൻ തുടങ്ങിയ നിരവധി പ്രശസ്തർ പഠിച്ച സ്കൂളാണിത്. വാർത്തസമ്മേളനത്തിൽ പി.ടി.എ പ്രസിഡൻറ് പി. പ്രശാന്ത്, സി. ജയരാജ്, വി.എം. രാമചന്ദ്രൻ, എഫ്.എം. നസീർ, സത്യൻ കണ്ടോത്ത് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.