നടക്കൽ കോട്ടമൂഴി റോഡിൽ ക്വാറിവേസ്​റ്റ്​ ഇട്ടതായി പരാതി

photo: kodiyathoor5.jpg നടക്കൽ കോട്ടമുഴി റോഡിൽ മണ്ണെടുപ്പി​െൻറ വാഹന സൗകര്യത്തിനായി ക്വാറിവേസ്റ്റ് ഇട്ട നിലയിൽ kodiyathoor10.jpg പന്നിക്കോട് എ.യു.പി സ്കൂളിൽ നിർമിക്കുന്ന ഹൈടെക് സ്റ്റേജിന് മാനേജർ സി. കേശവൻ നമ്പൂതിരി കുറ്റിയടിക്കുന്നു കൊടിയത്തൂർ: കുറ്റിപ്പൊയിൽ പാടത്തുനിന്ന് സ്വകാര്യവ്യക്തി വ്യവസായികാവശ്യ മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട് വാഹന സൗകര്യത്തിനായി പഞ്ചായത്ത് റോഡ് ക്വാറി വേസ്റ്റിട്ട് നിരപ്പാക്കിയതായി ആക്ഷേപം. നടക്കൽ കോട്ടമൂഴി റോഡ് 70 ശതമാനവും ടാറിങ് പൂർത്തികരിച്ചിട്ടുണ്ടെങ്കിലും കോട്ടമുഴിഭാഗങ്ങളിൽ ടാറിങ് നടത്താനായി സോളിങ് പൂർത്തിയാക്കിയ കോട്ടമൂഴി റോഡിലാണ് ക്വാറി വേസ്റ്റ് നിരത്തിയത്. റോഡിൽ ക്വാറിവേസ്റ്റ് ഇട്ട കാര്യം അറിയിച്ചിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. വാഹനങ്ങളുടെ മത്സര ഓട്ടം കാരണം അപകട സാധ്യതയും പൊടിശല്യവും രൂക്ഷമാണെന്നും പ്രദേശവാസികൾ പറഞ്ഞു. കാത്തിരിപ്പിനൊടുവിൽ വിദ്യാഭ്യാസ വകുപ്പ് കനിഞ്ഞു പന്നിക്കോട് എ.യു.പി സ്കൂളിൽ ഹൈടെക് സ്റ്റേജ് നിർമാണത്തിന് തുടക്കം കൊടിയത്തൂർ: പന്നിക്കോട് എ.യു.പി സ്കൂളിന് പുതിയ ബഹുനില കെട്ടിടം നിർമിച്ച് വർഷം പൂർത്തിയാെയങ്കിലും പഴയത് പൊളിച്ചുമാറ്റാൻ വിദ്യാഭ്യാസ വകുപ്പധികൃതർ അനുവാദം നൽകാത്തതിനെ തുടർന്ന് നിർമാണം നിലച്ച ഹൈടെക് സ്റ്റേജി​െൻറ പ്രവൃത്തിക്ക് തുടക്കമായി. കഴിഞ്ഞ ദിവസം താമരശ്ശേരി വിദ്യാഭ്യാസ ജില്ല ഓഫിസിൽനിന്ന് പഴയ കെട്ടിടം പൊളിച്ചുമാറ്റാനുള്ള ഉത്തരവ് ലഭിക്കുകയായിരുന്നു. അടുത്ത അധ്യയനവർഷത്തിന് മുമ്പ് കെട്ടിടം പൊളിച്ചുമാറ്റിയിെല്ലങ്കിൽ വിദ്യാർഥികൾക്ക് വലിയ ഭീഷണിയാവുമായിരുന്നു. ഈ സാഹചര്യത്തിൽ പൂർവ വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ വലിയ രീതിയിലുള്ള പ്രക്ഷോഭത്തിന് തയാറെടുക്കുന്നതിനിടെയാണ് അനുമതി ലഭിച്ചത്. പഴയ കെട്ടിടം പൊളിച്ചുമാറ്റാൻ തുടങ്ങിയതോടെ സ്കൂളിൽ പൂർവ വിദ്യാർഥികൾക്കായി ഏബ്ൾ ഇൻറർനാഷനൽ ഗ്രൂപ് ചെയർമാൻ സിദ്ദീഖ് പുറായിൽ നിർമിച്ചുനൽകുന്ന ഹൈടെക് സ്റ്റേജി​െൻറ നിർമാണ പ്രവർത്തനങ്ങൾക്കും തുടക്കമായി. ആറു ലക്ഷം രൂപ െചലവിലാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സ്റ്റേജ് നിർമിക്കുന്നത്. സ്റ്റേജി​െൻറ കുറ്റിയടിക്കൽ സ്കൂൾ മാനേജർ സി. കേശവൻ നമ്പൂതിരി നിർവഹിച്ചു. പൂർവ വിദ്യാർഥി സംഘടന പ്രസിഡൻറ് ടി.കെ. ജാഫർ അധ്യക്ഷത വഹിച്ചു. മുക്കം പ്രസ് ഫോറം സെക്രട്ടറി സി. ഫസൽ ബാബു, ഉണ്ണി കൊട്ടാരത്തിൽ, രമേശ് പണിക്കർ , സി. ഹരീഷ്, ഏബ്ൾ ഗ്രൂപ് മാനേജർ അഷ്റഫ് കണിയാത്ത്, മജീദ് പുളിക്കൽ, ബഷീർ പാലാട്ട്, മജീദ് കുവപ്പാറ, ബാബു മൂലയിൽ, യൂനുസ് എരിഞ്ഞിമാവ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.