കുട്ടികളിലെ വളർച്ച വൈകല്യം: അന്താരാഷ്​ട്ര ശിൽപശാല നാളെ മുതൽ

കോഴിക്കോട്: കുട്ടികളെ ബാധിക്കുന്ന ഓട്ടിസം ഉൾപ്പെടെയുള്ള വളർച്ചവൈകല്യങ്ങൾ നേരത്തെ മനസ്സിലാക്കുന്നതിനും പ്രായോഗിക ചികിത്സ രീതികൾ നിർദേശിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശിൽപശാല മാർച്ച് 31, ഏപ്രിൽ ഒന്ന് തീയതികളിൽ ജെ.ഡി.ടിയിൽ നടക്കും. ന്യൂയോർക്കിലെ പ്രശസ്ത ബ്രൂക്ക്ലിൻ കോളജും ഇഖ്റ ഹോസ്പിറ്റൽ ചൈൽഡ് ഡെവലപ്മ​െൻറ് സ​െൻററും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ജില്ല കലക്ടർ യു.വി. ജോസ് ഉദ്ഘാടനം ചെയ്യും. ശിശുരോഗ വിദഗ്ധർ, മനോരോഗ-മനഃശാസ്ത്ര വിദഗ്ധർ, ആരോഗ്യ പരിശീലകർ എന്നിവർ സംബന്ധിക്കുന്ന കേരളത്തിൽ ആദ്യമായി സംഘടിപ്പിക്കപ്പെടുന്ന ശിൽപശാലയാണിത്. ഈ മേഖലയിൽ മികച്ച പരിശീലകരെ വാർത്തെടുക്കുന്നതിനാണ് ശിൽപശാല സംഘടിപ്പിക്കുന്നതെന്ന് ഇഖ്റ ഹോസ്പിറ്റൽ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. പി.സി. അൻവർ പറഞ്ഞു. വൈകല്യമുള്ള കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് ഇഖ്റ ചൈൽഡ് െഡവലപ്മ​െൻറ് സ​െൻറർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.