മദ്യലഹരിയിൽ സഹോദര​നെ​ ​വെട്ടിയയാൾ റിമാൻഡിൽ

മാവൂർ: മദ്യലഹരിയിൽ അനുജനെ വെട്ടിപ്പരിക്കേൽപിച്ചയാൾ റിമാൻഡിൽ. മാവൂർ അടുവാട് കോട്ടക്കുന്നുമ്മൽ സുബ്രഹ്മണ്യനെയാണ് (46) റിമാൻഡ് ചെയ്തത്. ഇദ്ദേഹത്തി​െൻറ സഹോദരൻ അടുവാട് കോട്ടക്കുന്നുമ്മൽ മനോജിനാണ് (40) ഇരു കൈകൾക്കും വെേട്ടറ്റത്. ബുധനാഴ്ച വൈകീട്ട് 4.30ഒാടെ സുബ്രഹ്മണ്യനും മകനും തമ്മിൽ വീട്ടിലുണ്ടായ തർക്കത്തിൽ മനോജ് ഇടെപട്ടിരുന്നു. തുടർന്ന് പ്രശ്നം പരിഹരിച്ച് തൊട്ടടുത്തുള്ള സ്വന്തം വീട്ടിലേക്ക് തിരിച്ച മനോജിനെ സുബ്രഹ്മണ്യൻ വെട്ടുകത്തികൊണ്ട് പിന്നിൽനിന്ന് ആക്രമിക്കുകയായിരുന്നു. തടുക്കാൻ ശ്രമിക്കുന്നതിനിടെ ഇരുകൈകൾക്കും ആഴത്തിൽ വെേട്ടറ്റു. മനോജിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. മനോജ് സുഖം പ്രാപിച്ചുവരുന്നു. സുബ്രഹ്മണ്യനെ ബുധനാഴ്ച രാത്രിതന്നെ മാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വ്യാഴാഴ്ച രാവിലെ കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയാണ് റിമാൻഡ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.