യാത്രയയപ്പ്​​ നല്‍കി

ഉള്ള്യേരി: ഗ്രാമപഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളില്‍നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ യാത്രയയപ്പ് യോഗം പഞ്ചായത്ത് പ്രസിഡൻറ് ഷാജു ചെറുകാവില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ചന്ദ്രിക പൂമടത്തില്‍ അധ്യക്ഷത വഹിച്ചു. ജമീല കക്കഞ്ചേരി, കെ. ഷൈമ, കെ.എം. അനൂപ്കുമാർ, സന്തോഷ്‌ പുതുക്കേംപുറം, സുജാത നമ്പൂതിരി, സി. സത്യനാഥൻ, കെ. മോഹനന്‍, ടി.എം. മോഹന്‍ദാസ്‌, ബ്രജേഷ് കുമാർ എന്നിവര്‍ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകരായ എൻ.എം. ബലരാമന്‍, സി.കെ. പ്രദീപൻ, കെ. ജയശ്രീ, സുരേഷ്ബാബു, സൗദാമിനി, എം.കെ. ജലജ, കെ. കുമാരൻ, പി.എം. വിജയൻ, വി. സരള, ശ്രീലത എന്നിവര്‍ മറുപടിപ്രസംഗം നടത്തി. സി.കെ. രാമന്‍കുട്ടി സ്വാഗതവും ഗണേഷ് കക്കഞ്ചേരി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.