പരിശീലന ക്ലാസ്​

കോഴിക്കോട്: പുതിയറയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ റെയിൽവേ ഗ്രൂപ് ഡി/അസി. ലോക്കോ പൈലറ്റ് പരീക്ഷകൾക്ക് അപേക്ഷിച്ചവർക്കായി ഹ്രസ്വകാല-തീവ്രപരിശീലന ക്ലാസുകൾ ഏപ്രിൽ ഏഴിന് ആരംഭിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്ത ന്യൂനപക്ഷവിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾ ഏപ്രിൽ അഞ്ചിന് രാവിലെ 11ന് എസ്.എസ്.എൽ.സി, മറ്റു യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവയുടെ കോപ്പി, ഫോട്ടോ എന്നിവയുമായി ഓഫിസിൽ നേരിട്ട് എത്തണം. 20 ശതമാനം സീറ്റുകൾ മറ്റു ഒ.ബി.സി വിഭാഗത്തിന് ലഭിക്കും. ഗതാഗത നിരോധനം കോഴിക്കോട്: കക്കോടി -ചെലപ്രം റോഡിൽ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് 29 മുതൽ പ്രവൃത്തി തീരുന്നതുവരെ വാഹന ഗതാഗതം നിരോധിച്ചു. കക്കോടി ഭാഗത്തുനിന്ന് ചെലപ്രം വഴി പോകേണ്ട വാഹനങ്ങൾ കുമാരസ്വാമി വഴി ചെലപ്രത്തേക്കും തിരിച്ചും പോകണം. സ്പോൺസർഷിപ് വിതരണം കോഴിക്കോട്: ജില്ല ശിശു സംരക്ഷണ യൂനിറ്റ് നിർധന വിദ്യാർഥികളുടെ വിദ്യാഭ്യാസ സഹായത്തിന് നൽകുന്ന സ്പോൺസർഷിപ് തുകയുടെ വിതരണം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. 72 പേർക്കാണ് ആനുകൂല്യം ലഭിക്കുന്നത്. ജില്ല സാമൂഹിക നീതി ഓഫിസർ ഷീബ മുംതാസ് അധ്യക്ഷത വഹിച്ചു. രക്ഷാകർതൃത്വം എന്ന വിഷയത്തിൽ ബി.ആർ.സി റിസോഴ്സ് പേഴ്സൺ വി. ഹെൽവിസ് ക്ലാസെടുത്തു. രാജൻ, വി. രാജശ്രീ, ജോസഫ് റിബല്ലോ, ടി. സുബീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.